
News
റിലീസിന് മുന്‍പേ തന്നെ കോടികള്‍ കൊയ്ത് ഷാരൂഖ് ഖാന് ചിത്രം ജവാന്; പ്രതീക്ഷയോടെ ആരാധകര്‍
റിലീസിന് മുന്‍പേ തന്നെ കോടികള്‍ കൊയ്ത് ഷാരൂഖ് ഖാന് ചിത്രം ജവാന്; പ്രതീക്ഷയോടെ ആരാധകര്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ റിലീസിന് മുന്‍പേ തന്നെ കോടികള്‍ നേടിയിരിക്കുകയാണ് കിംഗ് ഖാന് ചിത്രം ജവാന്. ഈ സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിനാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ റീലീസ് ബിസിനസ് സംബന്ധിച്ച വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് വാങ്ങിയത് 120 കോടി രൂപക്കാണ്. ഓള് ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിക്കാണെന്നാണ് വിവരം. അങ്ങനെയെങ്കില്‍ സാറ്റലൈറ്റ്, ഒടിടി അവകാശങ്ങള്‍ ചേര്‍ത്താല്‍ 250 കോടിയുടെ ബിസിനസ് ആണ് ചിത്രം ഇതിനകം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഷാരൂഖ് ഖാന്റേതായി 2018ല്‍ പുറത്തിറങ്ങിയ സീറോ പ്രതീക്ഷിച്ച വിജയം നേടിയില്ല. നായകനായെത്തിയ ചിത്രങ്ങള്‍ തുടരെ പരാജയപ്പെട്ടതോടെ ഷാരൂഖ് ഒരു ഇടവേളയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2023 ജൂണ്‍ 2ന് ജവാന് റിലീസാകും.
നയന്‍താരയാണ് ചിത്രത്തിലെ നായിക. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ചിത്രം എത്തുന്നത്. ആക്ഷന്‍ എന്റര്‍ടൈനര്‍ ആയ ചിത്രത്തില്‍ ഷാരൂഖ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് വിവരം.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...