പേഴ്സ്ണലി അക്രമിച്ചിട്ട് ഫൺ അല്ലേ ബ്രോ.. എന്ന് പറഞ്ഞാൽ അത്ര ഫണ്ണല്ല അത്; നല്ല ചോദ്യങ്ങൾ ചോദിച്ചാൽ നല്ല കണ്ടന്റ് കിട്ടും; ശ്രീനാഥ് ഭാസിയുടെ പ്രതികരണം ഏറ്റെടുത്ത് ആരാധകർ!
പേഴ്സ്ണലി അക്രമിച്ചിട്ട് ഫൺ അല്ലേ ബ്രോ.. എന്ന് പറഞ്ഞാൽ അത്ര ഫണ്ണല്ല അത്; നല്ല ചോദ്യങ്ങൾ ചോദിച്ചാൽ നല്ല കണ്ടന്റ് കിട്ടും; ശ്രീനാഥ് ഭാസിയുടെ പ്രതികരണം ഏറ്റെടുത്ത് ആരാധകർ!
പേഴ്സ്ണലി അക്രമിച്ചിട്ട് ഫൺ അല്ലേ ബ്രോ.. എന്ന് പറഞ്ഞാൽ അത്ര ഫണ്ണല്ല അത്; നല്ല ചോദ്യങ്ങൾ ചോദിച്ചാൽ നല്ല കണ്ടന്റ് കിട്ടും; ശ്രീനാഥ് ഭാസിയുടെ പ്രതികരണം ഏറ്റെടുത്ത് ആരാധകർ!
നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയും തുടർന്നുള്ള പ്രതികരണങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ. കഴിഞ്ഞ ദിവസം നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഓൺലൈൻ മാധ്യമപ്രവർത്തക പൊലീസിൽ പരാതി നൽകിയിരുന്നു.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ , നടൻ ശ്രീനാഥ് ഭാസി തന്നെ അധിക്ഷേപിച്ചെന്നും, ഭീഷണിപ്പെടുത്തിയെന്നും തെറി വിളിച്ചു എന്നുമെല്ലാമാണ് മാധ്യമപ്രവർത്തക പരാതിയിൽ പറയുന്നത്. മരട് പൊലീസിലും വനിത കമ്മീഷനിലും യുവതി പരാതി നൽകിയിട്ടുണ്ട്.
ഇപ്പോഴിതാ, സംഭവത്തേക്കുറിച്ച് ശ്രീനാഥ് ഭാസി പ്രതികരിക്കുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് പ്രതികരണം. ഇന്റർവ്യൂ ചെയ്യാൻ പോകുന്ന വ്യക്തിയേക്കുറിച്ച് നന്നായി പഠിച്ചാൽ നല്ല ചോദ്യങ്ങൾ ചോദിക്കാൻ പറ്റുമെന്ന് ശ്രീനാഥ് ഭാസി അഭിമുഖത്തിൽ പറയുന്നു.
മറ്റേ സൈഡിൽ നിന്ന് നമ്മളോട് ബഹുമാനമോ മറ്റൊന്നുമില്ലെങ്കിൽ നമ്മുക്ക് വർക്ക് ചെയ്യാനും സംസാരിക്കാനും ബുദ്ധിമുട്ടായിരിക്കും. നല്ല ചോദ്യങ്ങൾ ചോദിച്ചാൽ നല്ല കണ്ടന്റും കിട്ടും. നല്ല ചോദ്യങ്ങൾ ചോദിച്ചാൽ ആളുകൾ വീണ്ടും ഇൻ്റർവ്യൂകൾ കാണും. തമാശയും കോമഡിയുമൊക്കെ അടിപൊളിയാ.
പക്ഷേ പേഴ്സ്ണലി അക്രമിച്ചിട്ട് ഫൺ അല്ലേ ബ്രോ എന്ന് പറഞ്ഞാൽ അത്ര ഫണ്ണല്ല അത്. ചട്ടമ്പി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരത്തിനെതിരെ പരാതി വന്നത്.
ക്ഷമ പറയാൻ വേണ്ടി ശ്രീനാഥ് ഭാസി വിളിച്ചപ്പോൾ ഈ മാധ്യമപ്രവർത്തക അധിക്ഷേപിച്ചെന്നും സിനിമപ്രവർത്തകർ ആരോപിച്ചിട്ടുണ്ട്. താരം നായകനായെത്തുന്ന ചിത്രം ഇന്നാണ് തീയേറ്ററുകളിലെത്തുന്നത്.
ശ്രീനാഥ് ഭാസിയുടെ കരിയറിലെ തന്നെ ആദ്യ സോളോ ഹീറോ ചിത്രമാണ് ചട്ടമ്പി. ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...