
Movies
‘വോയ്സ് ഓഫ് സത്യനാഥൻ’; ദിലീപ് ചിത്രത്തിന് പാക്കപ്പ്
‘വോയ്സ് ഓഫ് സത്യനാഥൻ’; ദിലീപ് ചിത്രത്തിന് പാക്കപ്പ്
Published on

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. കേസിന് പിന്നാലെ വീണ്ടും ദിലീപ് സിനിമയില്‍ സജീവമാകുമ്പോള്‍ ദിലീപ് ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് ഓരോ ചിത്രത്തേയും നോക്കി കാണുന്നത്.
തന്റെ പ്രതിഛായയ്ക്ക് തന്നെ മാറ്റം കൊണ്ട് വരാനാണ് ദിലീപിന്റെ ശ്രമമെന്നാണ് ഇതിനോടകം പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ദിലീപ്- അരുണ്‍ഗോപി, ദിലീപ്-റാഫി ഹിറ്റ് കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഇപ്പോഴിതാ ദിലീപ് നായകനായി എത്തുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ എന്ന റാഫി ചിത്രത്തിന് പാക്കപ്പ്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രത്തിൽ നടൻ ജോജു ജോർജും പ്രധാനവേഷത്തിൽ എത്തുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് പാക്കപ്പ് പറഞ്ഞത്.
ഒരിടവേളക്ക് ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും എത്തുമ്പോൾ എറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകർ നോക്കി കാണുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വോയ്സ് ഓഫ് സത്യനാഥന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. എന്നാൽ പലകാരണങ്ങൾ കൊണ്ട് ഷൂട്ടിംഗ് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. പിന്നീട് ഈ വർഷം ഓഗസ്റ്റ് ഏഴിന് ചിത്രീകരണം പുനഃരാരംഭിക്കുകയും ചെയ്തു. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ സ്ക്രീനിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നതു റാഫി തന്നെയാണ്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. മുംബൈ നഗരത്തിലൂടെ നടക്കുന്ന ദിലീപിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തില്‍ ഉര്‍വശി ആയിരുന്നു നായിക. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...