
Malayalam Breaking News
ഫഹദിന് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി നസ്രിയ
ഫഹദിന് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി നസ്രിയ
Published on

ഫഹദിന് പിറന്നാള്‍ സര്‍പ്രൈസുമായി നസ്രിയ. ഫഹദ് ഫാസിലിന് ഇന്ന് 36ാം പിറന്നാളാണ്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഫഹദിന് ആശംസകളുമായി എത്തിയിരിക്കുന്നത്. അക്കൂട്ടത്തില്‍ ഫഹദിന്റെ പ്രിയ ഭാര്യയും ഫഹദിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
ഇത്തവണയും നസ്രിയയ്ക്കൊപ്പം തന്നെയാണ് ഫഹദിന്റെ പിറന്നാള്‍ ആഘോഷം. ഫഹദിനായി പ്രത്യേക കേക്കും നസ്രിയ ഒരുക്കിയിരുന്നു. ഇരുവരും പിറന്നാള്‍ ആഘോഷിക്കുന്ന വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഫഹദുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തുന്നത്. ഫഹദിന്റെ വരാനിരിക്കിന്ന അമല്‍ നീരദ് ചിത്രം വരത്തിന്റെ നിര്‍മാണം നസ്രിയ ആണ് നിര്‍വഹിക്കുന്നത്.
നസ്രിയ നസീം 4 വർഷത്തെ ഇടവേളക്ക് സേഷംതിരിച്ചെത്തിയ ചിത്രമാണ് കൂടെ. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമ വിട്ടു നിന്ന നസ്രിയ പഴയതിലും സുന്ദരിയായണ് തിരികെയെത്തിയത്. പക്ഷെ സിനിമയിൽ നിന്നും മാറി നിന്ന സമയത്ത് വിവാഹ ശേഷം ഏറെ തടി വച്ചുവെന്നൊക്കെ നസ്രിയയുടെ ചിത്രം കണ്ട് ആരാധകർ പറഞ്ഞു . വണ്ണം വച്ചപ്പോൾ എടുത്ത ചിത്രങ്ങൾ കണ്ട് പരിഭവം അറിയിച്ച ആരാധകരെ പറ്റി നസ്രിയ പറഞ്ഞ വരികൾ ഇപ്രകാരമായിരുന്നു. ‘ അവർക്കെന്നോട് ഇഷ്ടം ഉള്ളതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ’. കൂടെ എന്ന ചിത്രത്തെ പറ്റി പറയുമ്പോഴും നൂറു നാവാണ് നസ്രിയയ്ക്ക്. രണ്ടു വർഷം മുൻപ് അഞ്ജലി മേനോൻ തന്നെ കണ്ടപ്പോൾ ഗുണ്ടുമണി എന്നാണ് വിളിച്ചത്. ഗുണ്ടുമണി നമുക്കൊരു സിനിമ ചെയ്യണ്ടേ എന്ന് ചേച്ചി ചോദിച്ചു. എതാനും ദിവസങ്ങൾക്കുള്ളിൽ വിളിച്ച് സിനിമയുടെ വിശദാംശങ്ങൾ ചർച്ച ചെയ്തു. ഇത്രയും ആഴത്തിൽ താൻ ഒരു തിരക്കഥ വായിച്ചിട്ടില്ലെന്നാണ് നസ്രിയ പറയുന്നത്. സമൂഹ മാധ്യമങ്ങളിൽ വന്ന കമന്റുകൾ തന്നെ ബാധിക്കാറില്ലെന്നും നസ്രിയ പറയുന്നു. വണ്ണം കൂടിയ സമയത്ത് ഏറെ നിരാശയുണ്ടായിരുന്നു. വണ്ണം ഉണ്ടായിരുന്ന സമയത്തെ ഫോട്ടോ കണ്ട് ഗർഭിണിയാണെന്ന് പറഞ്ഞവർ വരെയുണ്ട്. കുഞ്ഞിനെ ഗർഭം ധരിക്കുന്നത് ജീവിതത്തിലെ മനോഹരമായ ഒരു കാര്യമാണ്. അത് ഞാൻ മറച്ചു വെക്കില്ല.
ഭർത്താവിനെ പറ്റി പറയുമ്പോഴും ഏറ്റവും സന്തോഷവതിയാണ് നസ്രിയ. ഫഹദ് വളരെ ശാന്തനാണ്. സിനിമാ മേഖലയിൽ നിന്നും ഒരാളെ വിവാഹം കഴിക്കുമെന്ന് വിചാരിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞാൽ വിദേശത്ത് പോയി ജീവിക്കാനായിരുന്നു എന്റെ ആഗ്രഹം. എന്നാൽ ഇപ്പോൾ ആ ചിന്തയില്ല. ഈ ജീവിതം തന്നെയാണ് എന്റെ ഹൃദയം ആഗ്രഹിച്ചിരുന്നത്. നസ്രിയ പറയുന്നു.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...