ആദിക്ക് വേണ്ടി പാര്‍ക്കൗര്‍ എങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സർഫിംഗ് പരിശീലനത്തിലാണ് പ്രണവ് മോഹൻലാൽ !!!
പ്രണവ് മോഹൻലാലിൻറെ രണ്ടാമത്തെ ചിത്രമാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. രാമലീല സംവിധായകൻ അരുൺ ഗോപിയുടെയും രണ്ടാമത്തെ ചിത്രമാണിത്. ജിത്തു ജോസഫ് ചിത്രമായ ആദിയിലൂടെയാണ് പ്രണവ് മോഹൻലാൽ സിനിമ രംഗത്തേക്കെത്തിയത്. ചിത്രത്തിൽ പാര്‍ക്കൗര്‍ അഭ്യാസിയായാണ് പ്രണവ് പ്രത്യക്ഷപ്പെട്ടത്. അടുത്ത ചിത്രത്തിലും പ്രണവ് മറ്റൊരു ശാരീരികാഭ്യാസത്തിന്റെ പരിശീലനത്തിലാണ്.
കടലിലൂടെ സര്‍ഫിംഗ് നടത്താനാണ് ഇപ്പോള്‍ പ്രണവ് പഠിക്കുന്നതെന്ന് അരുണ്‍ഗോപി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.‘ബാലിയിലാണ് പ്രണവ് സര്‍ഫിംഗ് പരിശീലിക്കുന്നത്. യഥാര്‍ത്ഥ ജീവിത്തില്‍ പ്രണവ് ഒരു സര്‍ഫര്‍ അല്ല. അതിനാല്‍ ഇതു പഠിക്കാനായി ഒരു മാസക്കാലം മുഴുവന്‍ സമയവും നല്‍കിയിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് പ്രണവ് ഈ കഥാപാത്രത്തിനു വേണ്ടി,’ അരുണ്‍ ഗോപി പറയുന്നു.
ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍ സെപ്തംബറിലായിരിക്കും സര്‍ഫിങ് രംഗങ്ങളുടെ ചിത്രീകരണം നടക്കുക. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പാല, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും.
പ്രണവിന്റെ രണ്ടാമത്തെ ചിത്രം എന്നതു പോലെ അരുണ്‍ ഗോപിയുടേയും രണ്ടാമത്തെ ചിത്രമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’. ‘രാമലീല’യായിരുന്നു അരുണ്‍ ഗോപിയുടെ ആദ്യ ചിത്രം. ടോമിച്ചന് മുളകുപാടമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ നിര്‍മ്മിക്കുന്നത്. സംഘട്ടനം നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്ന് എന്നതും മറ്റൊരു പ്രത്യേകതയാണ്.
pranav mohanlal learnt surfing for irupathonnam noottandu
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...