ജീവിതത്തിലെ ഇനിയുള്ള വഴികൾ കുറച്ചു കുഴികൾ കൂടുതൽ ആണല്ലോ എന്റെ ഈശ്വരാ…കൂടെ കട്ടയ്ക്ക് ഉണ്ടാവണേ… ബീന ആന്റണിയുടെ പുതിയ പോസ്റ്റ് കണ്ട് ജീവിത പ്രശ്നം ആണോ എന്ന് ചോദിച്ച് ആരാധകർ!
ജീവിതത്തിലെ ഇനിയുള്ള വഴികൾ കുറച്ചു കുഴികൾ കൂടുതൽ ആണല്ലോ എന്റെ ഈശ്വരാ…കൂടെ കട്ടയ്ക്ക് ഉണ്ടാവണേ… ബീന ആന്റണിയുടെ പുതിയ പോസ്റ്റ് കണ്ട് ജീവിത പ്രശ്നം ആണോ എന്ന് ചോദിച്ച് ആരാധകർ!
ജീവിതത്തിലെ ഇനിയുള്ള വഴികൾ കുറച്ചു കുഴികൾ കൂടുതൽ ആണല്ലോ എന്റെ ഈശ്വരാ…കൂടെ കട്ടയ്ക്ക് ഉണ്ടാവണേ… ബീന ആന്റണിയുടെ പുതിയ പോസ്റ്റ് കണ്ട് ജീവിത പ്രശ്നം ആണോ എന്ന് ചോദിച്ച് ആരാധകർ!
മലയാളി കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരം എന്ന് നിസംശയം പറയാവുന്ന നായികയാണ് ബീന ആന്റണി. വർഷങ്ങളായി മലയാളികളുടെ സ്വീകരണ മുറിയിൽ ബീന ആന്റണി ഉണ്ട്. അതുകൊണ്ടുതന്നെ സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെപോലെയാണ് ബീനയെ എല്ലാവരും
സ്നേഹിക്കുന്നത്.
ഇതിനോടകം തന്നെ നിരവധി സീരിയലുകളുടെ ഭാഗമാകാൻ ബീന ആന്റണിയ്ക്ക് സാധിച്ചു . ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിലാണ് ഇപ്പോൾ ബീന അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സീരിയലിൽ രസകരമായ ഒരു വില്ലത്തി കഥാപാത്രത്തെയാണ് ബീന ആന്റണി അവതരിപ്പിക്കുന്നത്.
ബീനയുടെ ഭർത്താവ് മനോജും സീരിയൽ രംഗത്ത് സജീവമാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവവുമാണ് ബീനയിപ്പോൾ. പലപ്പോഴും വീട്ടു വിശേഷങ്ങളും ലൊക്കേഷൻ വിശേഷങ്ങളുമൊക്കെയായി ബീന എത്താറുണ്ട്. ഓണത്തോടനുബന്ധിച്ച് ബീന നടത്തിയ ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് അവാർഡ്സിൽ പങ്കെടുക്കാനെത്തിയ ചിത്രങ്ങൾ ബീന പങ്കുവച്ചിരുന്നു. സിനിമ സീരിയൽ രംഗത്തുള്ള തന്റെ സഹപ്രവർത്തകരോടൊപ്പം സന്തോഷം പങ്കിടുന്ന ചിത്രങ്ങളും വീഡിയോയും താരം പങ്കുവച്ചിരുന്നു.
ഇപ്പോഴിത ബീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
” ജീവിതത്തിലെ ഇനിയുള്ള വഴികൾ കുറച്ചു കുഴികൾ കൂടുതൽ ആണല്ലോ എന്റെ ഈശ്വരാ…കൂടെ കട്ടയ്ക്ക് ഉണ്ടാവണേ… എന്നാണ് കാറിലിരിക്കുന്ന ചിത്രം പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്. എന്നാൽ താരമെന്താണ് ഉദ്ദേശിച്ചത് എന്നാണ് ആരാധകരുടെ ചിന്ത. ജീവിതത്തിലെ എന്തെങ്കിലും കാര്യങ്ങളാണോ താരം സൂചിപ്പിക്കുന്നത്, അതോ മറ്റെന്തിങ്കിലുമാണോ എന്ന സംശയത്തിലാണ് ആരാധകർ.
എന്തായാലും ബീനയുടെ പുതിയ പോസ്റ്റ് ചർച്ചയായി കഴിഞ്ഞു. ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിലൂടെയാണ് ബീന അഭിനയരംഗത്ത് എത്തുന്നത്. യോദ്ധ, ഗോഡ്ഫാദർ, സർഗം, വളയം തുടങ്ങി നിരവധി സിനിമകളിൽ ബീന ആന്റണി അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെ ബീന ആന്റണിയുടെ ഭർത്താവും നടനുമായ മനോജിന് ബെൽസ് പൾസി രോഗം ബാധിച്ചത് ചർച്ചയായിരുന്നു. പിന്നീട് അദ്ദേഹം രോഗവിമുക്തനാവുകയും ചെയ്തു. ബീനയുടെ മകൻ ആരോമലും അഭിനയത്തിലേക്ക് ചുവടു വച്ചിരിക്കുകയാണ്.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...