റിലീസായ ദിവസം മുതല്‍ ഏറെ ജനശ്രദ്ധ നേടിയ സീരീസായിരുന്നു ‘ഹൗസ് ഓഫ് ദി ഡ്രാഗണ്‍’. ഇപ്പോഴിതാ ഇതിലെ ലൈ ംഗിക രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനെക്കുറിച്ച് തനിക്ക് ഭയം തോന്നിയെന്ന് നടി എമിലി കാരി. സീരീസില്‍ അലിസെന്റ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
19 കാരിയായ നടി, 49 കാരനായ പാഡി കോണ്സിഡൈനുമായുള്ള ലൈം ഗിക രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനെ കുറിച്ചാണ് വീക്കിന് നല്കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അത്തരം രംഗങ്ങള്‍ ചെയ്യും മുമ്പ് ഉത്കണ്ഠ തോന്നിയിരുന്നു എന്നും പേടിച്ചിരുന്നുവെന്നും താരം പറഞ്ഞു.
‘അത് എന്നെ ഭയപ്പെടുത്തി, കാരണം, ആ സമയത്ത്, ഞാന്‍ പാഡിയെ നേരില്‍ കണ്ടിട്ടുപോലുമില്ല. അദ്ദേഹം എങ്ങനെയാണ് ഈ രംഗം നിര്‍മ്മിക്കാന്‍ പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ കണ്ടത് 49 വയസ്സുള്ള ഒരു പുരുഷനേയും എന്നേയും മാത്രമാണ്.’
പിന്നീട് ഇന്റിമസി കോര്‍ഡിനേറ്ററുടെ സാന്നിധ്യം ആശ്വസിപ്പിച്ചു എന്നും എമിലി കൂട്ടിച്ചേര്‍ത്തു. ‘റിഹേഴ്സല്‍ റൂമില്‍ വലിയ പിന്തുണ ലഭിച്ചിരുന്നു. ഞാന്‍ വിചാരിച്ചതിലും വളരെ എളുപ്പമായിരുന്നു അത്’, എന്നും കാരി വ്യക്തമാക്കി.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...