
News
200 മണിക്കൂറെടുത്ത് തയ്യാറാക്കിയ വസ്ത്രം; തമന്നയുടെ ഡ്രസ്സിന്റെ വില കേട്ട് അന്തംവിട്ട് ആരാധകര്‍
200 മണിക്കൂറെടുത്ത് തയ്യാറാക്കിയ വസ്ത്രം; തമന്നയുടെ ഡ്രസ്സിന്റെ വില കേട്ട് അന്തംവിട്ട് ആരാധകര്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തമന്ന. ഇപ്പോള്‍, രാമലീലയ്ക്ക് ശേഷം അരുണ്‍ഗോപി- ദിലീപ് കൂട്ടുക്കെട്ടില്‍ പുറത്തെത്തുന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയാകാനോരുങ്ങുകയാണ് താരം. തന്റെ ഫാഷന്‍ ചോയ്സുകള്‍ കൊണ്ട് ആരാധകരെ ഞെട്ടിക്കാരുള്ള താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
നടിയുടെ നീല ബോഡികോണ്‍ ഡ്രസാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. ടര്‍ട്ടില്‍ നെക്കും ഓപ്പണ്‍ ബാക്കുമാണ് ഈ ഫുള്‍സ്ലീവ് ഡ്രസിന്റെ പ്രത്യേകത. നിറപ്പകിട്ടാര്‍ന്ന എംബ്രോയ്ഡറീഡ് ഗ്രാഫിക്സ് ആണ് ഡ്രസ്സിനെ വ്യത്യസ്തമാക്കുന്നത്.
ഇരുന്നൂറ് മണിക്കൂറ് കൊണ്ടാണ് ഈ വസ്ത്രത്തിന് എംബ്രോയിഡറീഡ് ഗ്രാഫിക്സ് ചെയ്തത്. ‘HUEMN’ എന്ന ബ്രാന്‍ഡില്‍ നിന്നുള്ള ഈ വസ്ത്രത്തിന് 4,7000 രൂപയാണ് വില. കമ്മല്‍ മാത്രമാണ് അക്സസറീസായി ഉപയോഗിച്ചിരിക്കുന്നത്.
അതേസമയം, കുറച്ച് നാളുകളായി തമന്ന സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ നിരവധി ചിത്രങ്ങളാണ് തമന്നയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ‘ഗുര്തണ്ട സീതാകാലം’ എന്ന തെലുങ്ക് ചിത്രവും ‘ബബ്ലി ബൗണ്‍സര്‍’, ‘ബോലെ ചൂഡിയാന്‍’, ‘പ്ലാന്‍ എ പ്ലാന്‍ ബി’ എന്ന ഹിന്ദി ചിത്രങ്ങളുമാണ് റിലീസിന് ഒരുങ്ങുന്നത്. ബോല ശങ്കര്‍ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...