
News
നെൽപാടത്തു നിന്ന് സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനൻ; വിക്കി കൗശൽ എവിടെ എന്ന് തിരക്കി ആരാധകർ; അതിന് കാരണം ഇങ്ങനെ!
നെൽപാടത്തു നിന്ന് സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനൻ; വിക്കി കൗശൽ എവിടെ എന്ന് തിരക്കി ആരാധകർ; അതിന് കാരണം ഇങ്ങനെ!

മലയാള സിനിമയിൽ ഒരു പിടി നല്ല സിനിമകൾ ചെയ്തു ശ്രദ്ധ നേടിയ താരമാണ് മാളവിക മോഹനൻ. ദുൽഖറിന്റെ നായികയായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത് വിജയ്ക്ക് ഒപ്പമുള്ള മാസ്റ്ററാണ്.
വർഷങ്ങളായി സിനിമ രംഗത്ത് സജീവമാണ് മാളവിക. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ഇതിനോടകം തന്നെ മാളവിക തിളങ്ങി കഴിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ടാണ് സിനിമയിൽ തന്റേതായ ഇടം കണ്ടത്താൻ മാളവികയ്ക്ക് സാധിച്ചത്.
ഇന്ന് രാജ്യമൊട്ടാകെ നിരവധി ആരാധകരുമുണ്ട് മാളവികയ്ക്ക്. അഭിനയത്തിന് പുറമേ ഫാഷൻ രംഗത്തും സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു മാളവിക. ഇപ്പോഴിതാ, പാടത്തു നിന്നുള്ള സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മാളവിക. വിളഞ്ഞ നെൽപാടങ്ങളുടെ നടുവിൽ സ്റ്റൈലിഷ് ആയി നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
നെൽപാടത്തിന്റെ ഭംഗി ആസ്വദിച്ചും കാറ്റേറ്റുമൊക്കെ പ്രകൃതിയോടൊപ്പമുള്ള വീഡിയോയാണ് ഈ ഓണത്തിന് മാളവിക പങ്കുവച്ചിരിക്കുന്നത്. തൂവെള്ള നിറത്തിലെ കുർത്തിയും നീല നിറത്തിലെ ജീൻസുമാണ് താരം ധരിച്ചിരുന്നത്.
ചിത്രം വൈറലായതോടെ വിക്കി എവിടെ എന്നാണ് പലരും ചോദിക്കുന്നത്. അതിനു പിന്നിലെ
കാരണം കഴിഞ്ഞ ഓണാഘോഷം ആണ്. ബോളിവുഡ് നടൻ വിക്കി കൗശൽ മാളവികയുടെ അടുത്ത സുഹൃത്താണ്. ബാല്യകാല സുഹൃത്തുക്കൾ കൂടിയാണ് വിക്കിയും മാളവികയും. കഴിഞ്ഞ വർഷത്തെ ഓണത്തിന് മാളവികയോടും കുടുംബത്തിനുമൊപ്പം വിക്കിയും ഓണം ആഘോഷിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും മാളവിക പങ്കുവച്ചിരുന്നു. ഈ ഓണത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചപ്പോഴും ആരാധകർ മാളവികയോട് ചോദിക്കുന്നത് വിക്കി എവിടെയെന്നാണ്.
ഈ ഓണത്തിന് ദാവണിയുടുത്തുള്ള ചിത്രങ്ങളും മാളവിക പങ്കുവച്ചിരുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. പലപ്പോഴും മാളവിക സാരിയുടുത്തുള്ള ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. മാളവികയുടെ ഫാഷൻ സെൻസിനേയും ഇടയ്ക്ക് ആരാധകർ പ്രശംസിക്കാറുണ്ട്.
ഛായാഗ്രഹകന്റെ മകൾ ആയതു കൊണ്ടു തന്നെ നല്ല ഫോട്ടോഗ്രാഫർ കൂടിയാണ് മാളവിക. യാത്ര പോകുമ്പോൾ പകർത്തുന്ന ചിത്രങ്ങൾ മാളവിക പങ്കുവയ്ക്കാറുണ്ട്. നല്ലൊരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ കൂടിയാണ് താരം. ദുൽഖറിനൊപ്പം സിനിമയിലെത്തിയ മാളവികയിപ്പോൾ രജനീകാന്ത്, വിജയ്, ധനുഷ് തുടങ്ങിയ മുൻനിര നായകൻമാർക്കൊപ്പമെല്ലാം അഭിനയിച്ചു കഴിഞ്ഞു.
about malavika
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 26 വർഷം പിന്നിട്ടു. ഇപ്പോഴിതാ ഒരേ...
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...