അങ്ങനെയുള്ള അബദ്ധങ്ങൾ എന്റെ കൈയ്യിൽ നിന്നും സംഭവിച്ചിട്ടുണ്ട്, ആ ഒരു നഷ്‌ടം അവിടെ തന്നെയുണ്ട് ;പൊതു വേദയിൽ ആദ്യമായിവെളിപ്പെടുത്തി മഞ്ജു വാര്യർ!

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെയായി മലയാളികളുടെ പ്രിയനായികയായി മാറുകയായിരുന്നു മഞ്ജു വാര്യര്‍. സാക്ഷ്യത്തിലൂടെ തുടങ്ങിയ സിനിമാജീവിതം വിജയകരമായി മുന്നേറുകയാണ്. എല്ലാതരം കഥാപാത്രങ്ങളും അവതരിപ്പിക്കാനാവുമെന്ന് താരം തെളിയിച്ചിരുന്നു. സോഷ്യല്‍മീഡിയയിലും സജീവമായ മഞ്ജു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.
മലയാളികളുടെ ഇഷ്ട താരമാണ് മഞ്ജു വാര്യർ. മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിലാണ് മഞ്ജു വാര്യർ അറിയപ്പെടുന്നത്. കലോത്സവ വേദിയിൽ നിന്നാണ് മഞ്ജു അഭിനയ മേഖലയിലേക്ക് എത്തുന്നത്. 1995 ൽ പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞിരുന്നു.
സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി എത്തുകയും ചെയ്തു. സിനിമയിൽ മഞ്ജുവിന്റെ ‘രാധ’ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. 1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം മഞ്ജു മലയാള സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുക്കുകയായിരുന്നു. പലപ്പോഴും മഞ്ജുവിൻ്റെ തിരിച്ച് വരവ് പ്രേക്ഷകർ ആഗ്രഹിച്ചിരു
പിന്നീട് നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു.
മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മഞ്ജുവിന് ലഭിച്ചത്. രണ്ടാം വരവിൽ ആദ്യമുണ്ടായിരുന്ന മഞ്ജുവിനെ ആയിരുന്നില്ല കണ്ടത്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ മഞ്ജു സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു. അതിനിടെ സോഷ്യൽ മീഡിയയിൽ സജീവമാവുകയും ചെയ്തു.
മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യർ ഇന്ന്. തൻ്റെ അഭിനയ മേഖലയിലെ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് മഞ്ജു വാര്യർ. ഫ്ലവേഴ്സ് ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോഴാണ് അഭിനയ ജീവിതത്തിലുണ്ടായ അബദ്ധങ്ങളെക്കുറിച്ച് പറഞ്ഞത്. തന്റെ കൈയ്യിൽ നിന്നും അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് പറയുകയാണ് മഞ്ജു. താരത്തിൻ്റെ വാക്കുകൾ ഇങ്ങനെ
പിഴവുകൾ ആരുടെ ഭാഗത്ത് നിന്ന് എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നൊരു ബോധ്യമുണ്ട്. ആറാം തമ്പുരാനിൽ ചിത്ര ചേച്ചിയെ തല്ലുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ ഷോട്ട് എടുക്കുന്നതിന് മുമ്പ് രണ്ട് മൂന്ന് തവണ റിഹേഴ്‌സൽ ഒക്കെ ചെയ്തിരുന്നു. അടിക്കാൻ കൈ വീശുമ്പോൾ ഉള്ള ദൂരമൊക്കെ.
ഷൂട്ടിംഗിന്റെ സമയത്ത് ഞാൻ മുന്നോട്ട് വന്ന് കൈ വീശിയപ്പോൾ ചേച്ചിയുടെ കരണത്ത് കൊണ്ടു. അങ്ങനെയുള്ള അബദ്ധങ്ങൾ എന്റെ കൈയ്യിൽ നിന്നും സംഭവിച്ചിട്ടുണ്ട്. ചേച്ചിക്ക് ആ അടി ശരിക്കും കൊണ്ടു, മഞ്ജു പറഞ്ഞു.
എന്തൊക്കെ വാക്കുകൾ കേട്ടാലും, മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്‌ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു. അത്രയേ ഉള്ളു’, മഞ്ജു പറഞ്ഞു.
അതേസമയം, അജിത് നായകനാകുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിക്കുന്നത്. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഇത്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം ആണ് മഞ്ജുവിന്റെ റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു ചിത്രം.
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. സോഷ്യൽ മീഡിയയിൽ രശ്മികയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. നടിയുടെ കരിയറിൽ തന്നെ...
സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...