നമുക്ക് കുറച്ചുനേരം ഊഞ്ഞാൽ ആടിയാലോ ചേച്ചി… എന്ന് രക്ഷ ആടിക്കോളു…ആടിക്കോളു കുട്ടി നന്നായി ആടിക്കോളു എന്ന് ആരാധകർ !
മലയാളിയുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ ആഴം പറഞ്ഞ് മലയാളിയുടെ ഹൃദയത്തിലേറിയ പരമ്പര ത്രില്ലര്‍ സ്വഭാവത്തിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. നാല് സഹോദരന്മാരുടേയും അവരുടെ കൂട്ടുകുടുംബത്തിന്റേയും കഥ പറയുന്ന പരമ്പര ഇത്രനാള്‍ മുന്നോട്ട് പോയിരുന്നത് ശിവാഞ്ജലിയുടെ പ്രണയത്തിലൂടേയും, വീട്ടിലെ ചെറിയ പ്രശ്നങ്ങളിലൂടേയുമാണെങ്കില്‍, പെട്ടന്നായിരുന്നു പരമ്പരയുടെ കഥാഗതി തന്നെ മാറിയത്. അഞ്ജലിയുടെ വീട്ടിലെത്തിയ ശിവന് അപ്രതീക്ഷിതമായി വന്ന പ്രശ്നത്തില്‍ ഇടപെടുകയും പൊലീസ് സ്റ്റേഷനിലാവുകയുമായിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. പരമ്പരയെ മനസിലേറ്റിയ പോലെ തന്നെ താരങ്ങളേയും കുടുംബ പ്രേക്ഷകരും യുവാക്കളും നെഞ്ചേറ്റിയിട്ടുണ്ട്. ഇപ്പോൾ ഓണാഘോഷത്തിന്റെ ത്രില്ലിലാണ് സാന്ത്വനം വീടും. കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിലൂടെ സാന്ത്വനം പ്രേക്ഷകർ ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. ശ്രീദേവിയെന്ന ഏട്ടത്തിയുടേയും ബാലൻ എന്ന ചേട്ടന്റെയും അവരുടെ മൂന്ന് സഹോദരൻമാരുടേയും കഥയാണ് പരമ്പര പറയുന്നത്. ഒരു കാലത്ത് സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ചിപ്പിയാണ് പരമ്പരയിൽ ദേവി എന്ന കഥാപാത്രമായെത്തുന്നത്. ചിപ്പി തന്നെയാണ് പരമ്പര നിർമ്മിക്കുന്നതും. പരമ്പരയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രക്ഷ രാജ് ആണ്.
അപ്പു എന്ന കഥാപാത്രമായാണ് രക്ഷ പരമ്പരയിലെത്തുന്നത്. ഇപ്പോഴിത സാന്ത്വനം ലൊക്കേഷനിലെ ഓണാഘോഷത്തിൽ നിന്നുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് രക്ഷ. നമുക്ക് കുറച്ചുനേരം ഊഞ്ഞാൽ ആടിയാലോ ചേച്ചി.. എന്ന് പറഞ്ഞു കൊണ്ട് ചിപ്പിക്കൊപ്പം ഊഞ്ഞാലാടുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. സെറ്റ് സാരിയുടുത്ത് മനോഹരിയായാണ് ചിപ്പിയും രക്ഷയും വീഡിയോയിൽ. എന്നാൽ ഞങ്ങളുടെ അഞ്ജു ചേച്ചി എവിടെയെന്നാണ് ആരാധകരുടെ ചോദ്യം. ആടിക്കോളു..ആടിക്കോളു കുട്ടി നന്നായി ആടിക്കോളു..നേരം വെളുക്കണ വരെ എന്നാണ് മറ്റു ചിലർ വീഡിയോയ്ക്ക് കമന്റായി കുറിച്ചിരിക്കുന്നത്.
ഓണവസ്ത്രങ്ങളൊക്കെ ധരിച്ച് പൂക്കളമിട്ട് അടിച്ചു പൊളിച്ച് ഓണം ആഘോഷിക്കുന്നതിന്റെ ത്രില്ലിലാണിപ്പോൾ സാന്ത്വനം കുടുംബം. ഇതിനിടെ കണ്ണൻ ഫോൺ കൈക്കാലിക്കിയിരിക്കുകയാണ് കൊച്ചേടത്തിയും വല്യേടത്തിയും. ഇവിടെ നടക്കുന്ന ഓരോ കാര്യങ്ങളും അപ്പോൾ അപ്പോൾ അച്ചു അറിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് അപ്പു പറയുന്നു.
ഹരിയേട്ടൻ പ്രേമിച്ച് കെട്ടി, ശിവേട്ടൻ കല്യാണം കഴിഞ്ഞിട്ട് പ്രേമിക്കുന്നു ഇവിടെ എനിക്ക് മാത്രം പ്രേമിക്കാൻ പാടില്ലെന്ന് പറഞ്ഞാൽ എന്ന് പറഞ്ഞ് തടി തപ്പുന്ന കണ്ണനേയും പ്രൊമോയിൽ കാണാം. ഓണക്കളികൾ കളിച്ചും പാട്ടു പാടിയും ഊഞ്ഞാലാടിയുമൊക്കെ വീട്ടുകാർ ഓണം ആഘോഷിക്കുകയാണ്. അടിപൊളി പ്രൊമോയാണ് ഇതെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. പ്രൊമോ കാണിച്ചതിൽ ഏറ്റവും ബെസ്റ്റ് ബാലേട്ടന്റേയും അനിയൻമാരുടെയും പാട്ടാണെന്ന് പറയുന്നവരും കുറവല്ല.
എന്തായാലും എപ്പിസോഡ് കാണാനായി കാത്തിരിക്കുന്നു എന്നാണ് എല്ലാവരും പറയുന്നത്. കഴിഞ്ഞ ദിവസം പരമ്പരയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ഓണം ആഘോഷിക്കുന്നതിന്റെ വീഡിയോ അച്ചു തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. പ്രേക്ഷകർ ഒന്നടങ്കം വീഡിയോ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം പരമ്പരയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ഓണം ആഘോഷിക്കുന്നതിന്റെ വീഡിയോ സീരിയൽ താരം അച്ചു തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. സാന്ത്വനം വീട്ടിലെ എല്ലാവർക്കുമൊപ്പം ഇരിക്കുന്ന ചിത്രവും രക്ഷ പങ്കുവച്ചിട്ടുണ്ട്. കുടുംബം എന്നാണ് ചിത്രത്തിന് രക്ഷ കൊടുത്തിരിക്കുന്ന ക്യാപ്ഷൻ. രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക, ഗിരീഷ്, അച്ചു സുഗന്ധ്, മഞ്ജുഷ മാർട്ടിൻ, ഗിരിജ പ്രേമൻ തുടങ്ങിയവരാണ് പരമ്പരയിലെ മറ്റു താരങ്ങൾ.
.വന്നവഴി മറന്നോ, നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ കെട്ടേണ്ട, നിങ്ങളുടെ എല്ലാ ഷോകളും , സിനിമയും ബഹിഷ്കരിക്കും, ;സുരാജ് വെഞ്ഞാറമൂടിനെതിരെ വ്യാപക സൈബര്‍ ആക്രമണം
2005ൽ പുറത്തിറങ്ങിയ “രാജമാണിക്യത്തിൽ” മമ്മൂട്ടിക്ക് തിരുവനന്തപുരം ഭാഷാപ്രയോഗം പരിശീലിപ്പിച്ചതാണ് സിനിമാവേദികളിൽ സുരാജിനെ കൂടുതൽ ശ്രദ്ധേയനാക്കിയത് . സുരാജ് 2006 നു ശേഷം മലയാള സിനിമയിലെ തിരക്കുള്ള ഹാസ്യതാരങ്ങളിലൊന്നായി മാറി.
സ്വഭാവ റോളുകളിലും അഭിനയിച്ച് തുടങ്ങിയ സുരാജിന്റെ ആദ്യ നായകവേഷം “തസ്ക്കര ലഹള” എന്ന ചിത്രത്തിലായിരുന്നു. കേരള സംസ്ഥാന സർക്കാരിന്റെ മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ് 2009ലും 2010ലും തുടർച്ചയായി നേടി. ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവർ എന്ന ചിത്രത്തിലെ അഭിനയത്തിനു 2014 ലെ മികച്ച നടനുള്ള ദേശീയ പുരസ്കാര ജേതാവായി. തുടർന്ന് ഹാസ്യതാരത്തിൽ നിന്നും സ്വഭാവനടനിലേക്കുള്ള മാറ്റം സുരാജിന് നിരവധി സിനിമകളിൽ നായക വേഷങ്ങളോ സുപ്രധാന വേഷങ്ങളോ ചെയ്യാൻ കാരണമായി.
ഇപ്പോഴിതാ സുരാജ് വെഞ്ഞാറമൂടിനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം. അദ്ദേഹം വളരെ മുന്‍പ് നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. ഒരു പരിപാടിയില്‍ അവതാരകനായെത്തിയ സുരാജ് സഹ അവതാരകയോട് തമാശയ്ക്ക് പറഞ്ഞ കാര്യത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ വിമര്‍ശനം നടന്നുകൊണ്ടിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്ക് കീഴില്‍ വലിയ രീതിയിലുള്ള വിമര്‍ശനമാണ് വന്നുകൊണ്ടിരിക്കുന്നത്.
ഒരു ചാനലിലെ പരിപാടിക്കിടെ സഹ അവതാരക വേദിയിലേക്ക് വരികയും സുരാജ് അവര്‍ക്ക് ഹസ്തദാനം നല്‍കുകയും ചെയ്യുണ്ട്. അപ്പോഴാണ് അവതാരക കയ്യില്‍ കെട്ടിയ ചരടിനെക്കുറിച്ച് സുരാജ് കളിയാക്കി സംസാരിക്കുന്നത്. നമസ്തേ എന്നുപറഞ്ഞ് സുരാജ് അവതാരകയ്ക്ക് കൈ നല്‍കുന്നതിനിടെ കയ്യില്‍ കെട്ടിയ ചരട് കണ്ട് ചിരിച്ചുകൊണ്ട് ഇതൊക്കെ എന്തുവാടെ എന്ന് ചോദിക്കുകയും അപ്പോള്‍ അവതാരക ഇതൊന്നും കളിയാക്കാന്‍ പാടില്ലെന്ന് പറയുകയും ചെയ്യുന്നു.
നന്നായി സാരിയൊക്കെ ഉടുത്ത് അത്യാവശ്യം ഗ്ലാമറൊക്കെ ഉണ്ട്, തെറ്റില്ലാതെ നില്ക്കുന്നു. കയ്യില്‍ അനാവശ്യമായി ചില ആലുകളില്‍ ഒക്കെ കെട്ടി വെച്ചതുപോലെ , ശരം കുത്തി ആലിന് മുന്നില്‍ച്ചെന്ന് നോക്കിയാല്‍ ഇതുപോലെ കെട്ടുകള്‍ കാണാം .അത് പോലെ കെട്ടിവെച്ചത് പോലെ നോക്ക്..ഇതൊക്കെ വളരെ മോശം അല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഈ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഇതിന് പിന്നാലെ നിരവധിപേരാണ് സുരാജിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പലരും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളിലാണ് വിമര്‍ശനം നടത്തുന്നത്. സുരാജിന്റെ എല്ലാ സിനിമകളും ഷോകളും ബഹിഷ്ക്കരുക്കും എന്നുള്‍പ്പെടെയാണ് കമന്റുകള്‍..സുരാജ് പഴയ ഫോട്ടോയില്‍ അദ്ദേഹം ചരട് കെട്ടിയിട്ടിട്ടുണ്ടല്ലോ എന്നും ചിലര്‍ ചോദിക്കുന്നു..
കല്യാണത്തിന് പോലും നിങ്ങളുടെ കയ്യില്‍ ചരടുകെട്ടിയിട്ടുണ്ടല്ലോ..വന്നവഴി മറന്നോ, നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ കെട്ടേണ്ട, നിങ്ങളുടെ എല്ലാ ഷോകളും , സിനിമയും ബഹിഷ്കരിക്കും, പൊതുവേദിയില്‍ കണ്ടാല്‍ പ്രതിഷേധം നേരിട്ടറിയിക്കും , മാപ്പ് പറയാന്‍ തയ്യാറാകണം നിങ്ങളാരാന്നാ വിചാരം. ചാനലിലല്ലാതെ നേരിട്ട് ഇത് പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ ടോ എന്നൊക്കെയാണ് കമന്റുകള്‍. അതേസമയം, വിഷയത്തിൽ സുരാജ് വെഞ്ഞാറമൂട് ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
