
News
സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണം; ഹരിയാനയില്‍ നിന്ന് നിര്‍ണ്ണായക തെളിവുകള്‍ ശേഖരിച്ച് ഗോവ പോലീസ്
സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണം; ഹരിയാനയില്‍ നിന്ന് നിര്‍ണ്ണായക തെളിവുകള്‍ ശേഖരിച്ച് ഗോവ പോലീസ്
Published on

നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണം കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ ഈ കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങള്‍ ശേഖരിച്ചിരിക്കുകയാണ് ഗോവ പോലീസ്. ഹരിയാനയില്‍ അന്വേഷണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഗോവ പോലീസിന് പുതിയ തെളിവുകള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗോവയില്‍ എത്തിയ സൊനാലിയെ റിസോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സൊനാലിയ്ക്ക് രണ്ടു പേര് വിഷം നല്‍കിയെന്ന നിഗമനത്തിലാണ് പോലീസ്. മീത്താമെറ്റാമൈന് എന്ന രാസവസ്തു സൊനാലിയ്ക്ക് നല്‍കിയെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.
അന്‍ജുനാ എന്ന റിസോര്‍ട്ടിലെ കുളിമുറിയില്‍ നിന്നാണ് സൊനാലിയെ ബോധരഹിതയായ നിലയില്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ സ്വയം നടക്കാനാകാത്തതിനാല്‍ സൊനാലിയെ താങ്ങിയെടുത്ത് രണ്ടുപേര്‍ പോകുന്നത് വ്യക്തമാണ്. ഇതുപ്രകാരം സഹായികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ഗോവ പോലീസിന്റെ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ മകള്‍ യശോധര സിബിഐയ്ക്ക് കേസ് കൈമാറണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
ഗോവ പോലീസും ഹരിയാന പോലീസും സംയുക്തമായിട്ടാണ് കേസ് അന്വേഷിക്കുന്നത്. ആഗസ്റ്റ് 22ന് പത്തുദിവസത്തെ ഷൂട്ടിംഗിനായിട്ടാണ് സൊനാലി ഹരിയാനയിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍, ഗോവയില്‍ സോനാലിയുടെ മരണം സംഭവിച്ച റിസോര്‍ട്ടില്‍ ആകെ രണ്ടു ദിവസത്തേയ്ക്കു മാത്രമാണ് മുറി ബുക്ക് ചെയ്തിരുന്നുള്ളു എന്ന് ഗോവ പോലീസ് കണ്ടെത്തിയിരുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...