
News
നടിയെ ആക്രമിച്ച കേസ്, ഓണം അവധിയ്ക്ക് കോടതി അടയ്ക്കും, നിർണ്ണായക നീക്കം.. ചൊവാഴ്ച അത് നടക്കും
നടിയെ ആക്രമിച്ച കേസ്, ഓണം അവധിയ്ക്ക് കോടതി അടയ്ക്കും, നിർണ്ണായക നീക്കം.. ചൊവാഴ്ച അത് നടക്കും

നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോഴിതാ
കേസിൽ വിചാരണ കോടതി മാറ്റത്തിനെതിരെയുള്ള ഹരജിയിൽ പ്രത്യേക സിറ്റിംഗ്. ഓണം അവധിക്കായി കോടതി അടക്കുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച സിറ്റിംഗ് നടത്തുന്നത്.
കേസിന്റെ വിചാരണ എറണാകുളം സ്പെഷ്യൽ CBl കോടതിയിൽ നിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് നടിയുടെ ഹരജി. ജസ്റ്റിസ് എ. എ സിയാദ് റഹ്മാന്റെ ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തും.
വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിതയും പ്രോസിക്യൂഷനും നൽകിയ ഹർജികൾ പരിഗണിക്കുന്നത് പതിനഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. ജാമ്യം നൽകണമെന്ന് അഭ്യർഥിച്ച് ഒന്നാംപ്രതി പൾസർ സുനി എന്ന സുനിൽകുമാർ വിചാരണക്കോടതി ജഡ്ജിക്ക് കത്തയച്ചിരുന്നു. പൾസർ സുനിയുടെ ജാമ്യാപേക്ഷയും 15ന് പരിഗണിക്കും.
2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും വിചാരണ നടപടികള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയിട്ടില്ല. ഇനിയും അന്വേഷണം തുടരാനുള്ള സാധ്യതകളുണ്ട്. ഒന്നിലധികം ഹര്‍ജികള്‍ കോടതികളുടെ പരിഗണനയിലാണ്. ഇതെല്ലാം വിചാരണ ഇനിയും വൈകിക്കുമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിചാരണ നീട്ടിക്കൊണ്ടുപോകരുത് എന്ന ആവശ്യമാണ് ദിലീപിനുള്ളത്. വിചാരണ കോടതി ജഡ്ജിയില്‍ നിന്ന് സത്യസന്ധമായ വിചാരണയും വിധിയും നടി പ്രതീക്ഷിക്കുന്നില്ല.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...