മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും സുപരിചിതയായ അവതാരികയില്‍ ഒരാളാണ് മീനാക്ഷി രവീന്ദ്രന്. മലയാളത്തിലെ ടെലിവിഷന്‍ ഷോകളില്‍ ഏറ്റവും കൂടുതല്‍ ടിപിആറുള്ള ഉടന്‍ പണം എന്ന ഷോയുടെ മുഖം കൂടിയാണ് മീനാക്ഷി. ആലപ്പുഴ സ്വദേശിനിയായ മീനാക്ഷി മഴവില്‍ മനോരമയുടെ നായിക നായകന് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ടിവി- സിനിമ മേഖലയില്‍ എത്തുന്നത്. തട്ടിന്‍പുറത്ത് അച്യുതന്, മാലിക് എന്നീ ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
വ്യത്യസ്തമായ അവതരണ ശൈലിയാണ് മീനാക്ഷിയെ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാക്കിയത്. ഹൃദയം അടക്കമുള്ള സിനിമകളിലും അഭിനയിച്ചിട്ടുള്ള മീനാക്ഷി ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയ സന്തോഷ വാർത്ത പങ്കുവച്ചെത്തിയിരിക്കുന്നതാണ് ശ്രദ്ധ നേടുന്നത്.
“സ്കൈയാണ് എന്റെ പുതിയ വിശേഷം. അമ്മയായിട്ട് ഒരു മാസമാകുന്നു. ഉടൻ പണം ചാപ്റ്റർ ഫോർ തുടങ്ങിയതും വലിയ സന്തോഷമാണ്. ഞാൻ ചെയ്ത് പൂർത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുകയാണ്. മറ്റൊരു സിനിമ ചെയ്തുകൊണ്ടിരിക്കുന്നു.
ആളുകൾ എന്നെ തിരിച്ചറിയുന്നുണ്ട് എന്നത് ഞാനിപ്പോഴും ഉൾക്കൊണ്ടിട്ടില്ല. പുറത്തേക്കിറങ്ങുമ്പോൾ ആളുകൾ വന്ന് സെൽഫി എടുക്കുമ്പോഴാണ് ഞാനത് പലപ്പോഴും മനസിലാക്കുന്നത്. ബോൾഡാണ് എന്റെ ക്യാരക്ടറെന്ന് പലരും പറഞ്ഞിട്ടുണ്ട്. ആളുകൾ എന്നെപറ്റി എന്ത് പറയുന്നുവെന്നത് എനിക്ക് ഇപ്പോൾ വിഷയമല്ല. ഞാൻ എന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നത്.
നമ്മുടെ പേഴ്സണൽ ലൈഫിൽ തലയിടാൻ ആർക്കും അവകാശമില്ലല്ലോ. ഹെൽത്തി ക്രിട്ടിസിസം എനിക്ക് ഇഷ്ടമാണ്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി വിമാനത്തിൽ കയറിയത്. അന്ന് മുതൽ മനസിലുറപ്പിച്ചതാണ് ക്യാബിൻ ക്രൂ ജോലി.
സിനിമയിൽ അഭിനയിക്കാൻ ഇഷ്ടമായിരുന്നു അന്ന് അത് ഭ്രാന്തായിരുന്നില്ല. ഇന്റർനാഷണൽ എയർലൈൻസിൽ ജോലി നോക്കാൻ ഞാൻ കുറച്ച് ഗ്യാപ്പെടുത്തിരുന്നു. അപ്പോഴാണ് നായിക നായകനിലേക്ക് അവസരം വന്നത്. അങ്ങനെയാണ് അഭിനയത്തെ സ്നേഹിച്ച് തുടങ്ങിയത്. ക്യാബിൻ ക്രൂ എന്ന ജോലിയോട് ഒരുതരി ഇഷ്ടം പോലും കുറഞ്ഞിട്ടില്ല.
ഇപ്പോഴും ഫ്ലൈറ്റിൽ പോകുമ്പോൾ ക്യാബിൻ ക്രൂവിനെ കാണുമ്പോൾ സങ്കടം വരും. സ്കൈ എന്ന പട്ടിക്കുട്ടിയെ എനിക്ക് ഗിഫ്റ്റ് തന്നത് ഡെയ്നാണ്. അവൻ എനിക്ക് തന്ന പിറന്നാൾ സമ്മാനമായിരുന്നു. അവനും ഞാനും ഡോഗ് ലവേഴ്സാണ്. അതുകൊണ്ട് തന്നെ പട്ടികളെ കുറിച്ച് ഞങ്ങൾ സംസാരിക്കാറുണ്ട്.’
‘അവൻ അപ്പോഴും എന്നോട് ചോദിക്കുമായിരുന്നു നായക്കുട്ടിയെ വാങ്ങിയാൽ ഷൂട്ടിനും തിരക്കിനുമിടയിൽ നീ അതിനെ ശ്രദ്ധിക്കുമോയെന്ന്. ഷിറ്റ്സു ബ്രീഡ് എനിക്ക് ഇഷ്ടമാണ്. പിറന്നാളിന് ഭയങ്കര സർപ്രൈസായിട്ടാണ് സകൈയെ ഡെയ്ൻ എനിക്ക് തന്നത്. കാറിന്റെ ഡിക്കി ബലൂണുകൾ കൊണ്ട് അലങ്കരിച്ച് അതിനുള്ളിലാണ് അവൻ ഈ പട്ടിക്കുഞ്ഞിനെ കൊണ്ടുവന്നത്.
സ്കൈയെ കണ്ടതും ഞാൻ കരയാൻ തുടങ്ങി. ആ സമയം ഞാൻ പ്രസവിച്ച കുഞ്ഞിനെ കണ്ടപോലെയാണ് എനിക്ക് തോന്നിയത്. ആദ്യമായി കുഞ്ഞിനെ കാണുമ്പോഴുള്ള സന്തോഷമായിരുന്നു. ഞാനാണിപ്പോൾ സ്കൈയ്യുടെ എല്ലാ കാര്യങ്ങളും നോക്കുന്നത്. അതിൽ വിട്ടുവീഴ്ച വരുത്താറില്ല’ മീനാക്ഷി രവീന്ദ്രൻ പറയുന്നു.
തൻ്റെ പുതിയ സിനിമയിലേക്ക് നായകനേയും നായികയേയും കണ്ടെത്തുന്നതിന് വേണ്ടി സംവിധായകൻ ലാൽ ജോസ് മഴവിൽ മനോരമ ചാനലുമായി ചേർന്ന് നടത്തിയ നായിക നായകൻ പരിപാടിയിൽ മത്സരാർഥിയായി വന്നത് മുതലാണ് മീനാക്ഷി രവീന്ദ്രനെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്.
നായിക നായകനിലെ ഏറ്റവും എന്റർടെയ്നിങായ മത്സരാർഥി ആരായിരുന്നുവെന്ന് ചോദിച്ചാൽ അതിന് മീനാക്ഷി രവീന്ദ്രനെന്ന ഉത്തരം മാത്രമേയുള്ളു. നായിക നായകന് ശേഷം പിന്നീട് അവതാരികയായും മീനാക്ഷി തിളങ്ങി.
ഉടന്‍ പണം എന്ന ടെലിവിഷന്‍ ഷോ ഇത്രയധികം വിജയിക്കാന്‍ കാരണം ഡെയ്ൻ ഡേവിസിന്റേയും മീനാക്ഷി രവീന്ദ്രന്റേയും അവതരണ മികവ് തന്നെയാണ്. രണ്ട് പേരും ഒരേ താളത്തില്‍ അതിന്റെ എനര്‍ജി കൊണ്ടുപോയി. പിന്നീട് മാലിക് എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ മകളായും അഭിനയിച്ചു. ഹൃദയം സിനിമയിലും ഒരു മികച്ച വേഷത്തിൽ മീനാക്ഷി എത്തിയിരുന്നു.
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...