
News
ദളപതി 67 ല്‍ വിജയ്ക്ക് മൂന്ന് നായികമാര്‍…!; ആകാംക്ഷയോടെ ആരാധകര്‍
ദളപതി 67 ല്‍ വിജയ്ക്ക് മൂന്ന് നായികമാര്‍…!; ആകാംക്ഷയോടെ ആരാധകര്‍
Published on

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ദളപതി 67. ഇപ്പോഴിതാ ചിത്രത്തില്‍ മൂന്ന് നായികമാര്‍ ഉണ്ടായിരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ സാമന്തയ്ക്കും തൃഷയ്ക്കുമൊപ്പം കീര്‍ത്തി സുരേഷും നായികാ കഥാപാത്രമായി എത്തുമെന്നാണ് വിവരം. ആക്ഷന്‍ പ്രാധാന്യം നല്കുന്ന ആക്ഷന്‍ ഡ്രാമ ചിത്രമായിരിക്കും ദളപതി 67.
ഗ്യാങ്സ്റ്റര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ റിപ്പോര്‍ട്ട് പ്രകാരം വിജയ്യുടെ ഭാര്യയുടെ കഥാപാത്രത്തെയാവും തൃഷ അവതരിപ്പിക്കുക. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷയും, വിജയും വീണ്ടും ഒന്നിക്കാനൊരുങ്ങുന്നത്. 2008 ല്‍ പുറത്തിറങ്ങിയ ‘കുരുവി’യാണ് ഇരുവരും ഒന്നിച്ച അവസാന സിനിമ. ‘ഗില്ലി’, ‘തിരുപ്പാച്ചി’,’ആദി’ എന്നീ സിനിമകളും വലിയ ഹിറ്റായിരുന്നു.
ചിത്രത്തില്‍ പ്രതിനായികയായിരിക്കും സാമന്ത എന്നാണ് റിപ്പോര്‍ട്ട്. പൊലീസ് വേഷത്തിലാകും നടി എത്തുക. കത്തി, തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങളിലും വിജയ്ക്കൊപ്പം സാമന്ത എത്തിയിരുന്നു. പാട്ടുകള്‍ ഇല്ലാത്ത ചിത്രത്തില്‍ മള്‍ട്ടി തീം ട്രാക്കിനായിരിക്കും പ്രാധാന്യം.
അനിരുദ്ധ് രവിചന്ദറോ സാം സി എസോ ആയിരിക്കും സംഗീത സംവിധാനം. സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ‘മാസ്റ്റര്‍’ ഒക്ടോബറില്‍ ആയിരുന്നു ആരംഭിച്ചത്. ‘വിക്രമി’ന്റെ അതെ അണിയറപ്രവര്‍ത്തകരെ തന്നെയാണ് പുതിയ സിനിമയ്ക്കായും ലോകേഷ് സമീപിച്ചിരിക്കുന്നത്.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
കഴിഞ് കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യും സെൻസർ ബോർഡു തമ്മിലുള്ള പ്രശ്നമാണ് സോഷ്യൽ...