
Movies
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള, മലയാള ചിത്രങ്ങളുടെ പ്രദർശനം ഇന്ന്
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള, മലയാള ചിത്രങ്ങളുടെ പ്രദർശനം ഇന്ന്
Published on

14ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിലെ മലയാള ചിത്രങ്ങളുടെ പ്രദർശനം ഇന്ന്. ഒരു മദ്യപാനിയുടെ കുടുംബജീവിതം പ്രമേയമാക്കിയ കെറോ സീൻ, മഹാമാരി കാലത്തെ പ്രണയവും ഓൺലൈൻ വിവാഹത്തെയും അടയാളപ്പെടുത്തുന്ന സെയ്റ തുടങ്ങി 12 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുക.
ശ്രീയിൽ രാവിലെ 9.15 നും വൈകുന്നേരം ആറിനുമാണ് ചിത്രങ്ങളുടെ പ്രദർശനം.പതിനാറാം വയസ്സിൽ സ്വാതന്ത്ര സമരത്തിനിറങ്ങിയ സരസ്വതിയമ്മയുടെ കഥ പറയുന്ന മാര മാര മാര, ഭക്ഷണ പ്രിയയായ സ്ത്രീയുടെ ജീവിതം പ്രമേയമാക്കിയുള്ള ഇറച്ചിക്കൊതി, സൈറ, കൗപീന ശാസ്ത്രം, ലക്ഷ്മി, കുപ്പാട്, വിനേഷ് ചന്ദ്രൻ സംവിധാനം ചെയ്ത പൊട്ടൻ, കൈലാസ് നാഥ് സംവിധാനം ചെയ്ത പക്ഷേ, തുടങ്ങിയവയാണ് മലയാളം ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ. പെയർ, ടോമിയുടെ ഉപമ, ലാലന്നാസ് സോങ് എന്നീ ചിത്രത്തിന്റെ പ്രദർശനവും ഇന്ന് ഉണ്ടാകും.
ആഗസ്റ്റ് 26നാണ് ഹ്രസ്വചിത്രമേള ആരംഭിച്ചത്. 44 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ പ്രദർശനമാണ് ആറു ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഉണ്ടാകുക. 1200ൽപ്പരം പ്രതിനിധികളും ചലച്ചിത്രപ്രവർത്തകരായ 250 ഓളം അതിഥികളും മേളയുടെ ഭാഗമാണ്.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...