പദ്മിനിയോ സാവിത്രിയോ അങ്ങനെയൊരു ലെവലിലുള്ള ആർട്ടിസ്റ്റിനൊപ്പം അഭിനയിക്കുന്ന ഫീൽ അവളൊരു സ്വാഭാവിക അഭിനേത്രിയായിരുന്നു.. ആ സത്യം മലയാളികളുടെ മുന്നിലേക്ക് തുറന്നുവിട്ടു; ശ്രീവിദ്യ അന്ന് പറഞ്ഞത്
Published on

രണ്ടാം വരവിൽ താരറാണിയായി തിളങ്ങുകയാണ് നടി മഞ്ജു വാര്യർ. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആയി അറിയപ്പെടുന്ന മഞ്ജു ഇന്ന് കേരളത്തിൽ ഏറ്റവും താരമൂല്യമുള്ള നായികയാണ്. സിനിമാ ലോകത്തെ ഏറെ നിരാശപ്പെടുത്തിയ സംഭവമായിരുന്നു നടി വിവാഹത്തോടെ അഭിനയം നിർത്തിയത്. എന്നാൽ അത്യുഗ്രൻ തിരിച്ചു വരവ് നടത്തിയ മഞ്ജുവിനെ തേടി നിരവധി അവസരങ്ങളാണ് ഇപ്പോൾ വരുന്നത്.
സഹപ്രവർത്തകരും താരങ്ങളുമടക്കം നിരവധി പേർ മഞ്ജുവിന്റെ അഭിനയ മികവിനെ പുകഴ്ത്തി സംസാരിക്കാറുണ്ട്. എല്ലാവരുടെയും പ്രിയങ്കരിയായ ശ്രീവിദ്യക്കിഷ്ടവും മഞ്ജു വാര്യരെ ആയിരുന്നു. വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ ശ്രീവിദ്യ മഞ്ജുവിനെ പറ്റി സംസാരിച്ചിട്ടുണ്ട്. ആദ്യകാല നായികമാരായിരുന്ന സാവിത്രിയും പദ്മിനിയുമായാണ് ശ്രീവിദ്യ മഞ്ജുവിനെ ഉപമിച്ചത്.
എന്നേക്കാൾ ഒത്തിരി ടാലന്റുള്ള ആർട്ടിസ്റ്റിനെ കാണുമ്പോൾ എനിക്ക് വളരെ സന്തോഷമാണ്. മഞ്ജു വാര്യരോടൊപ്പം അഭിനയിച്ചപ്പോൾ എനിക്ക് വളരെ സന്തോഷമായിരുന്നു. ഭയങ്കര ഒരു എക്സ്പീരിയൻസ് ആയിരുന്നു ആ കുട്ടിയുടെ കൂടെ അഭിനയിച്ചപ്പോൾ. പദ്മിനിയോ സാവിത്രിയോ അങ്ങനെയൊരു ലെവലിലുള്ള ആർട്ടിസ്റ്റിനൊപ്പം അഭിനയിക്കുന്ന ഫീൽ ആയിരുന്നു. അവളൊരു സ്വാഭാവിക അഭിനേത്രിയായിരുന്നു. കഴിവുള്ള ആളുകളെ കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്. അതൊക്കെയാണ് എന്റെ സന്തോഷങ്ങൾ എന്നാണ് ശ്രീവിദ്യ പറഞ്ഞത്
നേരത്തെ നടി ശോഭന ഉൾപ്പെടെയുള്ളവർ മഞ്ജു വാര്യരുടെ അഭിനയ മികവിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. മഞ്ജുവിനെ ഒപ്പം ഇരുത്തി തന്റെ വലിയ ആഗ്രഹമായിരുന്നു ഒരിക്കൽ ശോഭന പങ്കുവെച്ചത്. നിറ കണ്ണുകളോടെയാണ് ശോഭനയുടെ വാക്കുകൾ മഞ്ജു ശ്രവിച്ചത്.
മഞ്ജു ഡാന്‍സ് ചെയ്യുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെ കൈ ചേര്‍ത്തു പിടിച്ചു കൊണ്ട് സംസാരിക്കാന്‍ ആര്‍ക്കും സമയം കിട്ടാറില്ല. മഞ്ജുവിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അവള് അത്രയും ഒറിജിനല്‍ ആണ്. സംസാരിക്കാന്‍ ഉള്ളത് തുറന്ന് പറയും.ഡിപ്ലോമാറ്റിക്കായിട്ടാണ് എങ്കിലും അത്രയും ജെനുവിനാണ് അവള്. ഒരുപാട് കഠിനാദ്ധ്വാനം ചെയ്യുന്ന ആളുമാണ് മഞ്ജു
മഞ്ജുവിനോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കണമെന്നുളള ആഗ്രഹം ഉണ്ടെന്നും ശോഭന പറഞ്ഞു
മഞ്ജുവിനെ ലെജന്റ് എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ഒരുമിച്ച് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞത്. നിറ കണ്ണുകളോടെയാണ് മഞ്ജു അത് കേട്ടിരുന്നത്
അതേസമയം മഞ്ജുവിൻ്റെ രണ്ടാം വരവിൽ തമിഴിലേക്കും അവസരം കിട്ടിയിട്ടുണ്ട്. അജിത് നായകനാകുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിക്കുന്നത്. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഇത്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം ആണ് മഞ്ജുവിന്റെ റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു ചിത്രം.
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രം മാത്രം മതി മീരയെ പ്രേക്ഷകർ ഓർത്തിരിക്കാൻ. പിന്നീട്...
ദുൽഖർ സൽമാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹനൻ. ഇപ്പോഴിതാ സിനിമാ മേഖലയിലെ...
ഷെയ്ൻ നിഗം നായകനായി എത്തിയ ഉല്ലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് പവിത്ര ലക്ഷ്മി. ഇപ്പോഴിതാ താൻ നേരിടുന്ന ഗുരുതരമായ ആരോഗ്യ...
തെന്നിന്ത്യൻ താര സുന്ദരിമാരിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്ന നടിയാണ് ഖുഷ്ബു. മുംബൈയിൽ ജനിച്ച്, ബോളിവുഡിലൂടെ സിനിമാ ലോകത്തെത്തി തെന്നിന്ത്യൻ സിനിമകളിൽ നിറ...