ആ സംവിധായകന്റെ പുതിയ ചിത്രത്തിൽ നിന്ന് പിന്മാറണം ; വിജയ് ദേവരകൊണ്ടയോട് അഭ്യര്‍ത്ഥനയുമായി ആരാധകര്‍!
Published on

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഈ വാരാന്ത്യത്തിലെ ഏറ്റവും വലിയ റിലീസ് ആയിരുന്നു വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് ചിത്രം ലൈഗര്‍. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം പല കാരണങ്ങള്‍ കൊണ്ടും വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമാണ്.പക്ഷെ പ്രതീക്ഷിച്ച വിജയം നേടാനായില്ല. വലിയ പ്രതീക്ഷയോടെ കാത്തിരുന്ന നടന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം പരാജയപ്പെട്ടിതിന്റെ നിരാശയിലാണ് ആരാധകര്‍. ഇപ്പോള്‍ വിജയ് ദേവരകൊണ്ടയോട് ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് ആരാധകര്‍
പൂരി ജഗന്നഥ്- വിജയ് ദേവരകൊണ്ട കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രം ‘ജന ഗണ മന’ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ സിനിമയില്‍ നിന്നും പിന്മാറാനാണ് ആരാധകരുടെ ആവശ്യം. ലൈഗറിന്റെ പരാജയമാണ് ഇത്തരത്തിലൊരു ആവശ്യവുമായി എത്താന്‍ കാരണം. ഭാഗ്യം കൊണ്ട് യഷ് പൂരി ജഗന്നാഥിന്റെ സിനിമകളൊന്നും ഏറ്റെടുത്തില്ലല്ലോയെന്നും ട്വീറ്റുകള്‍ ഉണ്ട്.അതേസമയം ജന ഗണ മനയുടെ ചിത്രീകരണം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത് പുരി ജഗന്നാഥാണ്.
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്യുന്ന ഒരു പാന്‍ ഇന്ത്യ ആക്ഷന്‍ എന്റര്ടെയ്നര് ചിത്രമാണ് ‘ജെജിഎം’. ചാര്‍മ്മി കൗര്‍, വംശി പൈഡിപ്പള്ളി പ്രൊഡ്യൂസര്‍ ശ്രീകര സ്റ്റുഡിയോ, ശ്രീകര സ്റ്റുഡിയോയുടെ ഡയറക്ടര്‍ സിങ്ക റാവു എന്നിവരാണ് ഇത് നിര്‍മ്മിക്കുന്നത്. ചിത്രം 2023 ഓഗസ്റ്റ് 3ന് ലോകമെമ്പാടും റിലീസ് ചെയ്യും.ആഗസ്റ്റ് 25 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ബോക്സ് ഓഫീസില്‍ വലിയ അനക്കം സൃഷ്ടിക്കാന്‍ സാധിച്ചില്ല.
ആഗോളതലത്തില്‍ ചിത്രം ഇതുവരെ നേടിയത് 33 കോടിക്ക് മുകളിലാണ്. തെലുങ്കില്‍ നിന്നും 11 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. എന്നാല്‍ ചിത്രത്തിന് കേരള ബോക്സ് ഓഫീസില്‍ വലിയ ചലനം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ആദ്യദിനത്തില്‍ 25 ലക്ഷം മാത്രമാണ് സിനിമയുടെ ഗ്രോസ് കളക്ഷന്‍. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്നും കളക്ഷനില്‍ വരും ദിനങ്ങളില്‍ ഇടിവ് ഉണ്ടാകുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...