ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാത്ത വിനയവും എളിമയും കൈമുതലായി സൂക്ഷിക്കുന്ന നിഷ്കളങ്കതയുടെ നറു പുഞ്ചിരി ; ഗീതയെക്കുറിച്ച് കലൂർ ഡെന്നിസ്’!

“തൊണ്ണൂറുകളിൽ മലയാളത്തിന്റെ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങി നിന്ന താരമാണ് ഗീത. ദക്ഷിണേന്ത്യൻ ഭാഷകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിനു തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ നിന്നും ഒരു സംസ്ഥാന പുരസ്കാരം ഇത് വരെയും ലഭിച്ചിട്ടില്ല. . മോഹൻലാലിനൊപ്പം അഭിനയിച്ച പഞ്ചാഗ്നി എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് വൈശാലി, ആവനാഴി, അമൃതംഗമയ, ഒരു വടക്കൻ വീരദഗാഥ, ലാൽ സലാം, അയ്യർ ദി ഗ്രേറ്റ്, ഇൻസ്പെക്ടർ ബൽറാം, സുഖമോ ദേവി, സായംസന്ധ്യ, ഋതുഭേദങ്ങൾ, തലസ്ഥാനം, അതിരാത്രങ്ങൾ, സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, വാത്സല്യം തുടങ്ങി ഒട്ടനവധി മലയാള സിനിമകളിൽ ഗീത അഭിനയിച്ചു.
ഇപ്പോഴിതാ നടിയുടെ പഴയ സിനിമാ ജീവിതത്തെ പറ്റി വിവരിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് കലൂർ ഡെന്നിസ്. താൻ തിരക്കഥയെഴുതിയ ക്ഷമിച്ചു എന്നൊരു വാക്ക് എന്ന സിനിമയിൽ ഗീതയെ നായികയാക്കിയതിനെക്കുറിച്ച് കലൂർ ഡെന്നിസ് ഓർത്തു. ഈ സിനിമയ്ക്ക് മുമ്പ് തങ്ങളുടെ മറ്റൊരു സിനിമയിൽ ഗീതയെ നായികയാക്കാൻ ആലോചിച്ചിരുന്നെന്നാണ് കലൂർ ഡെന്നിസ് പറയുന്നത്.
ഇദ്ദേഹവും ജോഷിയും കൂടി ചെയ്ത സന്ദർഭം എന്ന സിനിമയ്ക്ക് വേണ്ടിയിരുന്നു ഇത്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകൻ. സുകുമാരൻ, സീമ, ബേബി ശാലിനി, സുകുമാരി, പ്രതാപ ചന്ദ്രൻ തുടങ്ങി എല്ലാ ആർട്ടിസ്റ്റുകളുടെയും കോൾ ഷീറ്റ് വാങ്ങി. പക്ഷെ നായികയെ മാത്രം കണ്ടെത്താനായില്ല. രണ്ട് മലയാളി നടിമാരെ ആലോചിച്ചെങ്കിലും കഥാപാത്രത്തിന് അവർ ചേർന്ന് വന്നില്ല.
അങ്ങനെ തെലുങ്ക്, തമിഴ് നടി ആയാലും മതിയെന്ന ചിന്തയിലാണ് ഗീതയെ കാണാൻ പോവുന്നത്. കമൽഹാസൻ ചിത്രത്തിൽ ഗാനരംഗത്തിൽ അഭിനയിക്കുകയായിരുന്നു ഗീത. കമൽഹാസന്റെ കൂടെ അഭിനയിക്കുന്ന നടിയായതിനാൽ മോശമാവില്ലെന്ന് കരുതിയാണ് കാണാൻ പോയത്.
കാണാനെത്തിയപ്പോൾ ഗീത കമൽ ഹാസൻ, ജയപ്രദ എന്നിവർക്കൊപ്പം ഷൂട്ടിഗിൽ ഡാൻസ് കളിക്കുകയായിരുന്നു. ജീൻസും കളർ ബനിയനും ധരിച്ച നീളമുള്ള പെൺകുട്ടി ആയിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ തങ്ങളുടെ കഥാപാത്രത്തിന് വേണ്ട പെൺകുട്ടിയല്ല ഗീതയെന്ന് തോന്നി. ഗീതയ്ക്ക് അന്ന് മറ്റ് സിനിമകളുടെ തിരക്കും ആയിരുന്നത്ര.
ഒടുവിൽ സരിതയാണ് ചിത്രത്തിൽ നായിക ആയെത്തിയത്. 1984 ൽ റിലീസ് ചെയ്ത സന്ദർഭം മെഗാ ഹിറ്റായിരുന്നു. ഈ സിനിമ ഇറങ്ങി ഒരു വർഷം കഴിഞ്ഞാണ് ഗീത പഞ്ചാഗ്നിയിലൂടെ മലയാളത്തിൽ എത്തുന്നത്. പഞ്ചാഗ്നിയിൽ ഗീതയെ കണ്ടപ്പോൾ അമ്പരന്നെന്നും കലൂർ ഡെന്നിസ് ഓർത്തു. ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാത്ത നടിയാണ് ഗീതയെന്ന് കലൂർ ഡെന്നിസ് പറയുന്നു.ഗീത ഇപ്പോൾ നമ്മുടെ സിനിമയുടെ വെള്ളി വെളിച്ചത്തിൽ ഇല്ലെങ്കിലും അവരിൽ കാണുന്ന ഒരു സ്വഭാവ സവിശേഷതയുണ്ട്. മലയാളത്തിലെത്തി നന്നായി അഭിനയിക്കാൻ പഠിച്ചിട്ടും ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാത്ത വിനയവും എളിമയും കൈമുതലായി സൂക്ഷിക്കുന്ന നിഷ്കളങ്കതയുടെ നറു പുഞ്ചിരി,’ കലൂർ ഡെന്നിസ് കുറിച്ചതിങ്ങനെ. മലയാള മനോരമയ്ക്ക് നൽകിയ ലേഖനത്തിലാണ് പരാമർശം.
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...