
News
മക്കള്‍ക്ക് വേണ്ടി ഒരുമിച്ചെത്തി നടന് ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മക്കള്‍ക്ക് വേണ്ടി ഒരുമിച്ചെത്തി നടന് ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് തമിഴ് നടന് ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും വിവാഹ മോചനം നേടിയത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനകളിലൂടെയാണ് ഇരുവരും വേര്‍പിരിയല്‍ കാര്യം അറിയിച്ചത്. ഇപ്പോഴിതാ മക്കള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചെത്തിയ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്.
മക്കള്‍ യാത്രയുടെയും ലിംഗയുടെയും സ്കൂളിലെ പരിപാടിക്ക് വേണ്ടിയാണ് ധനുഷും ഐശ്വര്യയും ഒന്നിച്ചെത്തിയത്. വിവാഹമോചന ശേഷം ധനുഷും ഐശ്വര്യയും ആദ്യമായി പൊതുവേദിയില്‍ എത്തുന്നുവെന്ന പ്രത്യേകതയും ഈ പരിപാടിക്കുണ്ടായിരുന്നു.
മൂത്ത മകന് യാത്രയെ സ്കൂളിലെ സ്പോര്‍ട്സ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുന്ന പരിപാടിക്കാണ് ധനുഷും ഐശ്വര്യയും എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇവര്‍ക്കൊപ്പം ഗായകന് വിജയ് യേശുദാസും ഭാര്യ ദര്‍ശനയുമുണ്ട്. ഇവരും വിവാഹമോചിതരായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
2004 നവംബര്‍ 18നായിരുന്നു ധനുഷ് ഐശ്വര്യ വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്റെയും ഐശ്വര്യയുടെയും വേര്‍പിരിയല്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....