നടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ ഗോപാൽ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. മാധവി ബാലഗോപാൽ ആണ് അര്‍ജുന്റെ വധു. ഗുരുവായൂരിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.
തന്റെ അനുജന് അര്ജുന് ഗോപാലിന് വേണ്ടി പെണ്‍കുട്ടിയെ കണ്ടുപിടിച്ചത് താനാണെന്നാണ് അനന്യ പറയുന്നത്. സഹോദരനു വേണ്ടി പെണ്ണുകാണാന്‍ പോയത് താന്‍ ഒറ്റയ്ക്കാണെന്നും ആദ്യ പരിചയപ്പെടലില്‍ത്തന്നെ മാധവിയെ ഒരുപാട് ഇഷ്ടമായതായും അനന്യ പറഞ്ഞു.
എന്റെ അനുജന് അര്‍ജുനു വേണ്ടി പെണ്ണുകാണാന്‍ ആദ്യമായി പോയത് ഞാനാണ്. കുട്ടിയെ കണ്ട് എനിക്ക് ഇഷ്ടമായി. മാധവി നല്ല കുട്ടിയാണ്, കുഴപ്പമില്ല എന്ന് ഞാന്‍ വീട്ടില്‍ വിളിച്ചു പറഞ്ഞു. അതിനു ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി അവളെ ഞങ്ങള്‍ക്ക് അറിയാം.
അഞ്ചുമാസം മുന്‍പ് വിവാഹ നിശ്ചയം നടത്തി. അതോടെ അവര്‍ക്ക് പ്രണയിക്കാന്‍ സമയം കിട്ടി. ഇന്ന് ഇവിടെ അര്‍ജുന്റെ സുഹൃത്ത് പറയുന്നതു കേട്ടു അവരുടേത് വര്‍ഷങ്ങളായുള്ള പ്രണയവിവാഹം ആണെന്ന്. കേട്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടി.
അന്ന് മാധവി ബെംഗളുവില്‍ ജോലി ചെയ്യുകയായിരുന്നു. ഇപ്പോള്‍ എറണാകുളത്താണ് ജോലി ചെയ്യുന്നത്. ഞാന്‍ അവരുടെ ഏട്ടത്തിയമ്മയായി നില്‍ക്കാനൊന്നും പോകുന്നില്ല. എന്റെ അനിയന്, എന്നെ ‘എടോ’ എന്നൊക്കെയാണ് വിളിക്കുന്നത്. അതുകൊണ്ട് മാതുവിനും ഒരു സഹോദരിയായിത്തന്നെ നിലനില്ക്കും. എന്റെയും ഭര്‍ത്താവിന്റെയും എല്ലാവിധ പിന്തുണയും അവര്‍ക്ക് ഉണ്ടാകും” അനന്യ പറയുന്നു.
ആസിഫ് അലി നായകനായെത്തിയ ‘കുഞ്ഞെൽദോ’ എന്ന സിനിമയിലൂടെയാണ് അർജുൻ ശ്രദ്ദേയനായത്. സാറാസ്, വൂൾഫ്, ഒരു റൊണാൾഡോ ചിത്രം, കുട്ടൻപിള്ളയുടെ ശിവരാത്രി, തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി തുടങ്ങിയ ചിത്രങ്ങളിലും അര്ജുൻ അഭിനയിച്ചിട്ടുണ്ട്.
നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന...
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. മമ്മൂട്ടിയൊരു പരുക്കൻ സ്വഭാവക്കാരൻ...