‘ബ്രൂസ് ലീ’ സിനിമയുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ഷെയർ ചെയ്യരുത്; ഉണ്ണി മുകുന്ദന്റെ പോസ്റ്റ് ചർച്ചയാകുന്നു, ചിത്രത്തിൽ റോബിൻ വില്ലൻ വേഷത്തിൽ അല്ലേയെന്ന് സോഷ്യൽ മീഡിയ

അടുത്തിടെയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ആക്ഷൻ ചിത്രം ‘ബ്രൂസ് ലീ’ പ്രഖ്യാപിച്ചത്.
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ രണ്ട് ദിവസം മുൻപാണ് പുറത്തുവന്നത്. ഉദയ കൃഷ്ണയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് നിലവിൽ വരുന്ന വാർത്തകൾ വ്യജമാണെന്നും കാസ്റ്റിംഗ് വിവരങ്ങൾ അണിയറ പ്രവർത്തകർ തന്നെ പുറത്തുവിടുമെന്നും നടൻ അറിയിച്ചു.
‘ബ്രൂസ് ലീ’യുമായി ബന്ധപ്പെട്ട് വരുന്ന ഇത്തരം വാർത്തകൾ ആരും ഷെയർ ചെയ്യരുതെന്നും ഉണ്ണി മുകുന്ദൻ അഭ്യർത്ഥിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
ഉണ്ണിമുകുന്ദന്റെ വാക്കുകൾ
‘ബ്രൂസ് ലീ’ എന്ന സിനിമയുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ഒന്നും ഷെയർ ചെയ്യരുത് എന്ന് വിനീതമായി എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ബ്രൂസ് ലീ ആയാലും ഷെഫീക്കിന്റെ സന്തോഷം ആയാലും എന്റെ മറ്റേത് സിനിമയായാലും അതിന്റെ കാസ്റ്റിങ്, മറ്റു അപ്ഡേറ്റുകൾ എല്ലാം തന്നെ അതാത് സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തു വിടുന്നതാണ്.
‘ഓരോ പ്രവൃത്തിക്കും അനന്തരഫലങ്ങളുണ്ട്’, എന്ന ക്യാപ്ഷനോടെയാണ് ‘ബ്രൂസ് ലീ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നത്.
ചിത്രത്തിൽ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ അഭിനയിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...