ബിഗ് ബോസ്സിൽ റോബിന് ദിൽഷയോടുള്ള പ്രണയം ഷോയുടെ അകത്തും പുറത്തും വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ ഷോ കഴിഞ്ഞ് കുറച്ചു നാളുകള്‍ മാത്രമേ ആ സൗഹൃദത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. ഇതിന് ശേഷം റോബിനൊപ്പം സോഷ്യൽ മീഡിയയിൽ ചർച്ചയായ പേരാണ് ആരതിയുടേത്. നടിയും മോഡലും സംരഭകയുമായ ആരതിക്കൊപ്പം റോബിൻ പങ്കുവെക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടുകയും ഇരുവരും പ്രണയത്തിലാണോ എന്ന് ചോദിക്കാറുമുണ്ടായിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് റോബിൻ.
തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് പറഞ്ഞ റോബിൻ തന്റെ ഭാവിവധു ആരാണെന്ന് പറയുകയും ചെയ്തു. തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് റോബിന്റെ വെളിപ്പെടുത്തൽ. ‘പലരും പറയുന്നുണ്ടായിരുന്നു എൻ്റെ എൻഗേജ്മെൻ്റ് കഴിഞ്ഞുവെന്ന് പറയുന്നുണ്ട്, എന്നാൽ ഇതുവരെ എഎൻഗേജ്മെൻ്റ് കഴിഞ്ഞിട്ടില്ല. പക്ഷെ ഞാൻ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും. ആളാരാണെന്ന് അറിയണ്ടേ ? ആരതി പൊടി’, എന്നാണ് റോബിൻ ആരാധകരോടായി പറഞ്ഞത്. പ്രിയ താരത്തിന്റെ വെളിപ്പെടുത്തൽ നിറഞ്ഞ കയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചത്.
തനിക്കെതിരെ പറയുന്നവരെ കുറിച്ചും റോബിൻ പറഞ്ഞു. എനിക്കെതിരെ തെറ്റായ വാർത്തകൾ ഉണ്ടാക്കി സമയം കളയാതെ പോയി നാലക്ഷരം പഠിച്ച് ജീവിതത്തിൽ ഒരു നിലയിൽ എത്തിപ്പെടാൻ ശ്രമിക്കൂവെന്നാണ് റോബിൻ അവരോട് പറഞ്ഞത്.
ഒരു അഭിമുഖം എടുത്തതിലൂടെ തുടങ്ങിയ ബന്ധമാണ് റോബിന്റെയും ആരതിയുടെയും. കട്ടന്‍ വിത്ത് ഇമ്മട്ടി എന്ന ഷോയില്‍ റോബിനെ ഇന്റര്‍വ്യു ചെയ്യാനെത്തിയ ആരതിയുടെ നോട്ടം വൈറലായി. ആ സമയത്ത് തന്നെയാണ് റോബിനും ദില്‍ഷയും ബ്രേക്കപ്പ് ആവുന്നത്. പിന്നീട് ആരതിയ്ക്കൊപ്പമുള്ള വീഡിയോകളുമായി റോബിന് നിരന്തരം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...