വിമര്‍ശിച്ചത് താനും കൂടെ ഉള്‍പ്പെട്ട പാര്‍ട്ടിയെ ആണ്, സിനിമയില്‍ പറയുന്ന കുഴി തന്റെ ജീവിതത്തിലും നേരിട്ട് അനുഭവം ഉണ്ട്; ന്നാ താന്‍ കേസ് കൊട് ചിത്രത്തെ കുറിച്ച് സുരഭി ലക്ഷ്മി
വിമര്‍ശിച്ചത് താനും കൂടെ ഉള്‍പ്പെട്ട പാര്‍ട്ടിയെ ആണ്, സിനിമയില്‍ പറയുന്ന കുഴി തന്റെ ജീവിതത്തിലും നേരിട്ട് അനുഭവം ഉണ്ട്; ന്നാ താന്‍ കേസ് കൊട് ചിത്രത്തെ കുറിച്ച് സുരഭി ലക്ഷ്മി
വിമര്‍ശിച്ചത് താനും കൂടെ ഉള്‍പ്പെട്ട പാര്‍ട്ടിയെ ആണ്, സിനിമയില്‍ പറയുന്ന കുഴി തന്റെ ജീവിതത്തിലും നേരിട്ട് അനുഭവം ഉണ്ട്; ന്നാ താന്‍ കേസ് കൊട് ചിത്രത്തെ കുറിച്ച് സുരഭി ലക്ഷ്മി
നിരവധി ചിത്രങ്ങളിലൂടെയും ടെലിവഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് സുരഭി ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ കുഞ്ചാക്കോ ബോബന് നായകനായി എത്തിയ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം കണ്ടതിന് പിന്നാലെ പ്രതികരണമറിയിച്ചിരിക്കുകയാണ് നടി. വിമര്‍ശിച്ചത് താനും കൂടെ ഉള്‍പ്പെട്ട പാര്‍ട്ടിയെ ആണെന്നും പക്ഷെ സിനിമയ്ക്കെതിരെയുള്ള ബഹിഷ്കരണ ആഹ്വാനങ്ങളെ താന്‍ അനുകൂലിക്കുന്നില്ലെന്നും സുരഭി മാധ്യമങ്ങളോട് പറഞ്ഞു.
സിനിമയില്‍ പറയുന്ന കുഴി തന്റെ ജീവിതത്തിലും നേരിട്ട് അനുഭവം ഉണ്ടെന്നും കുഴി നികത്താനുള്ള ഉത്തരവാദിത്വം ഭരണാധികാരികള്ക്കുണ്ടെന്നും എന്നും സുരഭി പറഞ്ഞു. ചാക്കോച്ചന് എന്ന ഒരാളേ ആ സിനിമയില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും. രണ്ടാമത്തെ വരവില്‍ കുഞ്ചാക്കോ ബോബന് മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെന്നും സുരഭി പറഞ്ഞു.
താനും അതേ പാര്‍ട്ടിയിലുള്ള ആളാണ്. എന്നാല്‍ കുഴി എന്ന് പറയുന്നത് അതിനപ്പുറത്തേക്കുള്ള കാര്യമാണെന്നും അപ്പോള്‍ അത് നികത്താനുള്ള ഉത്തരവാദിത്വം ഭരണാധികാരികള്‍ക്കുണ്ട്. അത് ചെയ്യുന്നുണ്ടെന്നാണ് തോന്നുന്നതെന്നും സുരഭി പറഞ്ഞു. നമ്മള് ടാക്സ് അടച്ചിട്ടാണ് റോഡിലൂടെ പോകുന്നത്.
പലപ്പോഴും ഗള്‍ഫിലുള്ള ആളുകള്‍ നമ്മുടെ നാട്ടിലെ റോഡിനെ കുറിച്ച് കുറ്റം പറയുന്നത് കേട്ടിട്ടുണ്ടെന്നും എന്നാല്‍ നാട്ടിലെ കാലാവസ്ഥയും സാഹചര്യവുമൊക്കെ വ്യത്യസ്തമാണെന്നും സിനിമ സിനിമയും രാഷ്ട്രീയം രാഷ്ട്രീയവും തന്നെയാണ്. എപ്പോഴും കല അതിന്റെ ധര്‍മ്മം നിര്‍വഹിച്ചുകൊണ്ടിരിക്കും എന്നും സുരഭി കൂട്ടിച്ചേര്‍ത്തു.
നയൻതാരയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിഘ്നേശ് ശിവൻ. മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള മനോഹരമായ പുതിയ ചിത്രങ്ങളാണ് വിഘ്നേശ് ശിവൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്....
ചന്ദ്രനില്‍ സ്ഥലം വാങ്ങുന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് നാളുകളായി ചര്‍ച്ചാ വിഷയമാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ കൊഴുക്കുകയുമാണ്. എന്നാല്‍ ഇതിനിടെ...
രജനികാന്തിന്റേതായി പുറത്തെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു ജയിലര്‍. ചിത്രം ഒടിടി പ്ലാറ്റ്ഫോമിലെത്തിയിട്ടും ജയിലര്‍ കാണാന്‍ തിയേറ്ററില്‍ വീണ്ടും വന്‍ ജനതിരക്കാണ്. തമിഴ്നാട്ടിലാണ്...