നടിയും അവതാരകയും ബോഡി ബില്‍ഡറുമായ ശ്രിയ അയ്യർ വിവാഹിതയായി. ജെനു തോമസാണ് വരൻ. വിവാഹശേഷം വരനൊപ്പമുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെയായി നടി തന്നെയാണ് വിവരം പുറംലോകത്തെ അറിയിച്ചത്.
അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ ഇന്റിമേറ്റ് വെഡ്ഡിങ്ങിലാണ് ശ്രിയയും ജെനു തോമസും വിവാഹിതരായത്.
ചുവപ്പ് നിറത്തിലുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായിട്ടാണ് വിവാഹത്തിന് ശ്രിയ എത്തിയത്. ഓഫ് വൈറ്റ് കളറിലുള്ള ഷര്‍വാണിയില്‍ ജെനുവും എത്തി. വളരെ ലളിതമായ രീതിയില്‍ എന്നാല്‍ ക്ലാസ് ആയിട്ടുള്ള വിവാഹമാണ് ശ്രിയ തെരഞ്ഞെടുത്തത്. ആരാധകരും പ്രിയപെട്ടവരുമൊക്കെ നിരവധി പേരാണ് ആശംസകൾ അറിയിച്ചത്
ഒരു യാഥാസ്ഥിതിക അയ്യര്‍ കുടുംബത്തില്‍ ജനിച്ച ശ്രിയ വളരെ ചെറിയ പ്രായത്തില്‍ തന്നെ കരിയര്‍ തുടങ്ങി. ടെലിവിഷന്‍ ഷോ കളില്‍ അവതാരകയായിട്ടാണ് തുടക്കം. പിന്നീട് അഭിനയത്തിലേക്കും ചുവടുവെച്ചു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...