വലിയ ആഘോഷങ്ങള്‍ ഇനിയുണ്ടാകില്ലെന്നു കരുതിയ സ്ഥലത്തു നിന്നുള്ള തിരിച്ചുവരവാണ് ഈ പുലിക്കളി ഉള്‍പ്പെടെയുള്ളവ; പുലികള്‍ക്ക് പുലിക്കണ്ണ് വരച്ച് മെയ്യെഴുത്ത് ഉദ്ഘാടനം ചെയ്ത് സുരേഷ്ഗോപി

കുട്ടിപ്പുലിയടക്കം നാല് പുലികള്‍ക്ക് പുലിക്കണ്ണ് വരച്ച് മെയ്യെഴുത്ത് ഉദ്ഘാടനം ചെയ്ത് മുന്‍ എംപി കൂടിയായ നടന് സുരേഷ്ഗോപി. എല്ലാവര്ക്കും ഓണാശംസയും നേര്‍ന്നു. വലിയ ആഘോഷങ്ങള്‍ ഇനിയുണ്ടാകില്ലെന്നു കരുതിയ സ്ഥലത്തു നിന്നുള്ള തിരിച്ചുവരവാണ് ഈ പുലിക്കളി ഉള്പ്പെടെയുള്ളവയെന്ന് അദ്ദേഹം പറഞ്ഞു.
ശക്തന് പുലിക്കളിസംഘമാണ് മെയ്യെഴുത്ത് സംഘടിപ്പിച്ചത്. പുലിക്കളിയുടെ പ്രചാരണം ലക്ഷ്യംവെച്ചായിരുന്നു പരിപാടി. പുലിക്കളിയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ എല്ലാവര്ക്കും അറിയാനുള്ള അവസരം ഒരുക്കുകകൂടിയായിരുന്നു ലക്ഷ്യം.
ചടങ്ങില്‍ കൗണ്‍സിലര്‍ റെജി ജോയ് ചാക്കോള അധ്യക്ഷനായി. ബേബി പി. ആന്റണി, സജീവന് കുട്ടംകുളങ്ങര എന്നിവര്‍ പ്രസംഗിച്ചു. അഞ്ചാംക്ലാസുകാരന് പുതൂര്‍ക്കര സ്വദേശി ആദിന് അനുരാജ്, വെളിയന്നൂര്‍ സ്വദേശികളായ കദിരേശന്‍, പരമു, പാട്ടുരായ്ക്കല്‍ സ്വദേശി സന്തോഷ് എന്നിവരാണ് പുലികളായത്.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...