തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വാര്‍ത്തകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ ധനുഷ് ചിത്രം ‘തിരുച്ചിത്രമ്പലം’ എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്.
ഒരു വര്‍ഷത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ ധനുഷ് ചിത്രം എന്ന നിലയില്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ധനുഷിന്റെ ആദ്യ സീനില്‍ ഉണ്ടായ ആര്‍പ്പു വിളികള്‍ക്കും ഡാന്‍സിനും ഇടയില്‍ ആരാധകര്‍ സ്ക്രീനുകള്‍ വലിച്ചുകീറി.
ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഷോയ്ക്കിടെയാണ് സംഭവം. ഇത് കനത്ത നാശനഷ്ടവും തീയേറ്റര്‍ ഉടമയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം, തിരുച്ചിത്രമ്പലത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മിത്രന് ജവഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ‘യാരടി മോഹനി’ എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രന് ജവഹറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, നിത്യ മേനോന്, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സണ്‍ പിക്സേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് ആണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജെയ്ന്റ് മൂവീസ് വിതരണം ചെയ്യുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ഓം പ്രകാശാണ് ഛായാഗ്രാകന്‍. ചിത്രസംയോജനം പ്രസന്ന ജെ കെ.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...