അവള് എന്നെ ആശംസിക്കാന്‍ മറന്നു… എന്റെ ഇതുപോലുള്ള ചെറിയ പ്രതീക്ഷകള്‍ നിറവേറ്റാതെ അവളെപ്പോഴും എന്നെ ദേഷ്യം പിടിപ്പിയ്ക്കുന്നു…ഒരു ദിവസം എങ്കിലും അവളില്‍ നിന്ന് അകന്ന് ഇരിയ്ക്കുന്നത് എന്നെ ശ്വാസം മുട്ടിപ്പിക്കും; വിവാഹ വാർഷിക ദിനത്തിൽ ശില്പ ബാലയുടെ ഭര്‍ത്താവിന്റെ പോസ്റ്റ് വൈറലാവുന്നു

നടി, നർത്തകി, ഗായിക, റേഡിയോ ജോക്കി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് ശിൽപ ബാല. ഇപ്പോൾ അവതാരകയായി തിളങ്ങുകയാണ് താരം. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയതോടെ തന്റെ വിശേഷങ്ങൾ എല്ലാം ശില്പ ചാനലിലൂടെ തന്നെ സ്നേഹിക്കുന്നവർക്കായി പങ്കിടാറുണ്ട്.
ശില്പയും ബാലതാരവും ഡോക്ടറുമായ വിഷ്ണുവും തമ്മില്‍ 2016 ല്‍ ആണ് വിവാഹം കഴിഞ്ഞത്. ഇന്ന് താര ദമ്പതികളുടെ ആറാം വിവാഹ വാര്‍ഷികമാണ്. വിവാഹ വാര്‍ഷികത്തിന് ഭർത്താവ് വിഷ്ണു പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം കുറിപ്പ് വൈറലാവുന്നു
കുറിപ്പ് ഇങ്ങനെയാണ്
‘2009 ല്‍ ഒരു ഡാന്‍സ് പ്രോഗ്രാമിന് ഇടയില്‍ അവളെ ഞാന്‍ ആദ്യമായി കാണുമ്പോള്‍ കരുതിയത് ഭയങ്കര ജാഡയായിരിയ്ക്കും എന്നാണ്. 2012 ല്‍ അവളെ ഞാന്‍ വീണ്ടും കണ്ടുമുട്ടി. ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്ന് പോകുകയായിരുന്ന എന്നെ അവള് ആശ്വസിപ്പിച്ചു. അവള് ഇപ്പോഴും ദുര്‍ബലരെ ഇഷ്ടത്തോടെ ആശ്വസിപ്പിയ്ക്കുന്നു.. അതിന് ശേഷം പത്ത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം, അവള് എന്റെയും തക്കിട്ടുവിന്റെയും തൊട്ടടുത്ത് കിടന്ന്, ഞാന്‍ ഈ മെസേജ് ടൈപ്പ് ചെയ്യുന്നത് ശ്രദ്ധിയ്ക്കാതെ, അവളുടെ യൂട്യൂബ് ചാനലിന്റെ വീഡിയോ എഡിറ്റ് ചെയ്യുന്നു. ഇപ്പോള്‍ ഏതാണ്ട് അര്‍ധരാത്രി കഴിഞ്ഞിരിയ്ക്കും. ഇന്ന് ഞങ്ങളുടെ ആറാം വിവാഹ വാര്‍ഷികമാണ്, അവള് എന്നെ ആശംസിക്കാന്‍ മറന്നു. എന്റെ ഇതുപോലുള്ള ചെറിയ പ്രതീക്ഷകള്‍ നിറവേറ്റാതെ അവളെപ്പോഴും എന്നെ ദേഷ്യം പിടിപ്പിയ്ക്കുന്നു. ഒരിക്കലും റൊമാന്റിക്ക് അല്ലാത്ത വിഡ്ഡി
എന്നിരുന്നാലും ഒരു ദിവസം എങ്കിലും അവളില്‍ നിന്ന് അകന്ന് ഇരിയ്ക്കുന്നത് എന്നെ ശ്വാസം മുട്ടിപ്പിയ്ക്കുന്നത് പോലെയാണ്. കാരണം അതാണ് അവള്, ഒരു ദിവസം എങ്കിലും എനിക്കൊപ്പം ഇല്ലെങ്കിലും അവളെ മിസ്സ് ചെയ്യ്പ്പിയ്ക്കും. അവളോടുള്ള ഈ സ്നേഹവും ആശ്രിതത്വവും എന്നും ഇതുപോലെ നിലനില്ക്കും എന്ന് പ്രതീക്ഷിക്കുന്നു. കാരണം ഈ ലോകത്തെ മറ്റെന്തിനെക്കാളും എനിക്ക് ഇഷ്ടമുള്ള ബന്ധമാണിത്. ചിലപ്പോള്‍ ഇത് പോസ്റ്റ് ചെയ്തതിന് നാളെ അവള് എന്നെ വഴക്ക് പറഞ്ഞേക്കും. പക്ഷെ ഞാനത് കാര്യമാക്കുന്നില്ല. വിവാഹ വാര്‍ഷിക ആശംസകള്‍ ചിക്കു”- എന്നാണ് വിഷ്ണുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഒരുമിച്ചുള്ള കുറേ ഏറേ ഫോട്ടോകള്‍ കൊളാഷ് ചെയ്ത് ആണ് പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...