പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിംസണോട് അയാളുടെ വീടിനത്തുവെച്ച് നടന്ന ചടങ്ങില്‍ വെച്ച് പിസി ജോര്‍ജ് അരമണിക്കൂറോളം സംസാരിച്ചിരുന്നു, രണ്ട് ദിവസം കൊണ്ട് ദിലീപ് പുണ്യവാളനായി; ‘എന്തായിരുന്നു ആ കാലുമാറ്റത്തിന് പിന്നില്‍?; ബൈജു കൊട്ടാരക്കര പറയുന്നു
പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിംസണോട് അയാളുടെ വീടിനത്തുവെച്ച് നടന്ന ചടങ്ങില്‍ വെച്ച് പിസി ജോര്‍ജ് അരമണിക്കൂറോളം സംസാരിച്ചിരുന്നു, രണ്ട് ദിവസം കൊണ്ട് ദിലീപ് പുണ്യവാളനായി; ‘എന്തായിരുന്നു ആ കാലുമാറ്റത്തിന് പിന്നില്‍?; ബൈജു കൊട്ടാരക്കര പറയുന്നു
പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിംസണോട് അയാളുടെ വീടിനത്തുവെച്ച് നടന്ന ചടങ്ങില്‍ വെച്ച് പിസി ജോര്‍ജ് അരമണിക്കൂറോളം സംസാരിച്ചിരുന്നു, രണ്ട് ദിവസം കൊണ്ട് ദിലീപ് പുണ്യവാളനായി; ‘എന്തായിരുന്നു ആ കാലുമാറ്റത്തിന് പിന്നില്‍?; ബൈജു കൊട്ടാരക്കര പറയുന്നു
കഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയെ അധിക്ഷേപിച്ച് കൊണ്ട് ജനപക്ഷം നേതാവ് പിസി ജോര്‍ജ് രംഗത്തെത്തിത്.ു. നടിയെ ആക്രമിച്ച കേസ് വന്നതിനാല്‍ അതിജീവിതയ്ക്ക് കൂടുതല്‍ സിനിമ കിട്ടിയെന്നും അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടുവെന്നുമായിരുന്നു പിസി ജോര്‍ജിനറെ പരാമര്‍ശം. പിന്നാലെ പിസിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പിസി ജോര്‍ജിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ബൈജു കൊട്ടകര. അദ്ദേഹത്തിന്റെ ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.
‘വായില്‍ തോന്നുന്നത് വിളിച്ച് പറയുന്ന സ്വഭാവക്കാരനാണ് പി സി ജോര്‍ജ് എന്ന് കാര്യം എല്ലാവര്ക്കും അറിയുന്നതാണ്. പലകാര്യങ്ങളിലും സ്ഥാനത്തും അസ്ഥാനത്തും വിളിച്ച് പറയുമ്പോള്‍ ഇതിന് പിന്നില്‍ ഒളിച്ചിരിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. ഒന്നുകില്‍ സാമ്പത്തിക ലഭമാകാം, അല്ലെങ്കില്‍ മറ്റേതെങ്കിലും നേട്ടമാകാം. നടി ആക്രമിക്കപ്പെട്ട കേസില്‍ നേനേരത്തേ പിസി പറഞ്ഞ കാര്യങ്ങളൊന്നും കേരളത്തിലെ ജനങ്ങള്‍ മറന്നിട്ടില്ല. അന്ന് ചാനല്‍ ചര്‍ച്ചയില്‍ നിന്നടക്കം പിസിയെ പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു’.
‘എന്നാല്‍ അതിന് ശേഷവും നിരവധി തവണ അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തില്‍ പിസി ജോര്‍ജ് വിടുവായത്തം പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം പിസി ജോര്‍ജ് പറഞ്ഞത് ദിലീപിനെതിരെ കേസ് കൊടുത്തത് കൊണ്ട് അതിജീവിത രക്ഷപ്പെട്ടുവെന്നാണ്. അതിജീവിത ഈ കേസ് ഉണ്ടാകുന്നതിന് മുന്‍പ് മലയാളത്തിലും തമിഴിലുമെല്ലാമായി നിരവധി സിനിമകളില്‍ അഭിനയിച്ച നടിയാണ്. മലയാളത്തില്‍ വേഷങ്ങള്‍ കിട്ടാതിരുന്നത് ദിലീപിന്റെ ഇടപെടല്‍ കൊണ്ടാണെന്ന് മലയാള സിനിമയിലെ എല്ലാവര്ക്കും അറിയാം’.
‘ഈ കേസില്‍ അതിജീവിതയ്ക്ക് ലാഭം മാത്രമേയുള്ളൂ നഷ്ടമൊന്നുമില്ല എന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. അവിടേയും ദിലീപിന്റെ വക്കാലത്ത് പിടിച്ചാണ് പിസി ജോര്‍ജ് സംസാരിക്കുന്നത്. ഇന്ന് പറയുന്ന കാര്യങ്ങള്‍ നാളെ മാറ്റി പറയുന്ന വ്യക്തിയാണ് പിസി. സ്വന്തം വീട്ടിലെ സ്ത്രീക്കാണ് സംഭവിച്ചതെങ്കില്‍ പിസി ജോര്‍ജ് ഇങ്ങനെ പറയുമായിരുന്നോ? മാനഭംഗപ്പെട്ട പെണ്‍കുട്ടിയെ കുറിച്ച് വിളിച്ച് പറയുമ്പോള്‍ ആലോചിക്കണം എത്ര കോടികള്‍ കിട്ടിയാലും അവസാനം കണക്ക് ചോദിക്കാന്‍ ചിലര്‍ വരുമെന്ന്. അത് ലോകത്തിന്റെ കാവ്യനീതിയാണ്’.
‘അടുത്തിടെ ഒരു സംഭവം ഉണ്ടായിരുന്നു തന്റേയും മഞ്ജു വാര്യരുടേയും പോലീസ് ഉദ്യോഗസ്ഥ ബി സന്ധ്യയുടേയുമെല്ലാം പേരില്‍ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് വ്യാജമായി ഉണ്ടാക്കിയത്. ദിലീപിനെ പൂട്ടണം എന്ന പേരിലായിരുന്നു ഗ്രൂപ്പ്. സംഭവത്തില്‍ ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എറണാകുളം കോട്ടയം തൃശ്ശൂര്‍ എസ്പിമാര്‍ക്കാണ് അന്വേഷണ ചുമതല. ആ ഗ്രൂപ്പിലെ ചാറ്റ് പോയത് ഷോണ്‍ ജോര്‍ജ് എന്നയാളുടെ പേരിലാണ്. ഷോണ്‍ ജോര്‍ജ് അയച്ച ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് ആണ് ദിലീപിന്റെ സഹോദരന് അനൂപിന്റെ ഫോണില്‍ നിന്നും െ്രെകംബ്രാഞ്ചിന് കിട്ടിയത്. ഈ ഷോണ്‍ ജോര്‍ജ് പിസി ജോര്‍ജിന്റെ മകനാണെങ്കില്‍ എങ്ങനെയാണ് അത്തരമൊരു ചാറ്റ് അയാള്‍ അയക്കുന്നത്. ഈ ചാറ്റ് അയച്ചത് 2017 ലാണെന്ന് എന്ന കാര്യം ഓര്‍ക്കണം’.
‘പിസി ജോര്‍ജ് ആദ്യം അതിജീവിതയുടെ ഒപ്പമായിരുന്നു. അന്ന് തൃശ്ശൂരില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിംസണോട് അയാളുടെ വീടിനത്തുവെച്ച് നടന്ന ചടങ്ങില്‍ വെച്ച് പിസി ജോര്‍ജ് അരമണിക്കൂറോളം സംസാരിച്ചിരുന്നു. ജിംസണ് ഇക്കാര്യങ്ങളൊക്കെ നേരത്തെ വെളിപ്പെടുത്തിയതാണ്. അന്ന് നിങ്ങള്‍ ദിലീപിനെ തള്ളി പറഞ്ഞ് അതിജീവിതയ്ക്കൊപ്പമായിരുന്നു. എന്നാല്‍ രണ്ട് ദിസം കഴിഞ്ഞപ്പോള്‍ നിങ്ങള്‍ കാലുമാറി’.
‘എന്തായിരുന്നു ആ കാലുമാറ്റത്തിന് പിന്നില്‍? രണ്ട് ദിവസം കൊണ്ട് ദിലീപ് പുണ്യവാളനാണെന്ന് മനസിലായോ. പിസി ഇനിയെങ്കിലും ഇത്തരത്തില്‍ നാണം കെടാന്‍ നില്‍ക്കരുത്. വല്ലതും കിട്ടിയെങ്കില്‍ വാങ്ങി പോണം. അല്ലാതെ പരസ്യമായി ചാനലിലൂടെ അതിജീവിതയെ ആക്ഷേപിക്കാനാണ് തീരുമാനമെങ്കില്‍ അതിനുള്ള തിരിച്ചടി നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും’ എന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
അതേസമയം, കോടതി മാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അതിജീവിത. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അതിജീവിത ഹര്‍ജി സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സ്പെഷ്യല്‍ കോടതിയില്‍ നിന്ന് മാറ്റരുത് എന്നും അതിജീവിത ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമാണ് എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അതിജീവിത പറഞ്ഞു.
പ്രത്യേക കോടതിയില്‍ നടന്ന് കൊണ്ടിരിക്കുന്ന വിചാരണ, വിചാരണ കോടതി ജഡ്ജ് പ്രിന്‍സിപ്പില്‍ ജഡ്ജായി മാറിയ സാഹചര്യത്തിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് കോടതി ഉത്തരവിന് വിരുദ്ധമാണ് എന്ന് അതിജീവിത ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ രേഖകള്‍ പ്രത്യേക കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റരുത് എന്നാണ് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...