മന്ത്രി മുഹമ്മദ് റിയാസിനെ വിളിച്ചു, അതിന് മുന്‍പ് തന്നെ വാര്‍ത്താ സമ്മേളനം അദ്ദേഹം നടത്തിയിരുന്നു, അതില്‍ തന്നെ മനസിലാകുന്ന കാര്യമാണ് ഏത് രീതിയിലാണ് ഇത് അദ്ദേഹം എടുത്തതെന്ന് ; കുഞ്ചാക്കോ ബോബൻ പറയുന്നു!
Published on

കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്റര്‍ വിവാദത്തിലായിരുന്നു .തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് ഇന്ന് പത്രങ്ങളിൽ വന്നിരിക്കുന്ന പരസ്യ വാചകം. കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളുമൊക്കെ ഏറെ നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം വന്നിരിക്കുന്നത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകള്‍ പുരോഗമിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ വിവാദങ്ങളെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോട് സംസാരിച്ചിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്. അദ്ദേഹത്തെ വിളിക്കുന്നതിന് മുന്‍പ് തന്നെ മന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നുവെന്നും അദ്ദേഹം ആ വാക്യങ്ങള്‍ ഏത് രീതിയിലാണ് മനസിലാക്കിയതെന്നും വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാണെന്ന് കുഞ്ചാക്കോ ബോബന് പറഞ്ഞു.’
മന്ത്രി റിയാസിനോട് സംസാരിക്കുന്നതിന് മുന്‍പ് തന്നെ വാര്‍ത്താ സമ്മേളനം അദ്ദേഹം നടത്തിയിരുന്നു. അതില്‍ തന്നെ മനസിലാകുന്ന കാര്യമാണ് ഏത് രീതിയിലാണ് ഇത് അദ്ദേഹം എടുത്തതെന്ന്. ഞാന്‍ അദ്ദേഹത്തെ വിളിക്കുകയല്ല ചെയ്തത്. ഒരു കോമണ്‍ ഫ്രണ്ട് ആണ് ഇങ്ങനെയൊരു വാര്‍ത്താ സമ്മേളനം അദ്ദേഹം കൊടുത്തിട്ടുണ്ടെന്ന് ഞങ്ങളെ അറിയിച്ചത്. ആ ഒരു സന്തോഷത്തിലാണ് അദ്ദേഹത്തോട് സംസാരിച്ചത്.
തമിഴ്നാട്ടില്‍ ഉണ്ടായ സംഭവത്തില്‍ നിന്നാണ് ഇങ്ങനെയൊരു കഥ ഉണ്ടായത്. അത് തമിഴ്നാട്ടില്‍ മാത്രം ഉള്ളതല്ല. എല്ലായിടത്തും കാണാന്‍ ഉള്ളതാണ്. സിനിമ ഈ സമയത്ത് റിലീസ് ആവും, അപ്പോള്‍ ഈ കുഴിയുടെ പ്രശ്നങ്ങള്‍ ഇത്ര ഭീകരമായി ഉണ്ടാകും എന്നൊന്നും മുന്‍കൂട്ടി അറിഞ്ഞിട്ടല്ല. ഇതൊക്കെ സ്വാഭാവികമായും നടക്കുന്ന കാര്യമാണ്.’
കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍.സിനിമയുടെ പരസ്യത്തെ ആ നിലയില്‍ കണ്ടാല്‍ മതിയെന്നായിരുന്നു വിവാദങ്ങളില്‍ മുഹമ്മദ് റിയാസ് പ്രതികരിച്ചത്. ഗൗരവമായി കാണേണ്ട ആവശ്യമില്ലെന്നും ക്രിയാത്മകമായ നിര്‍ദേശങ്ങളും വിമര്‍ശനങ്ങളുമെല്ലാം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു റിയാസ് പറഞ്ഞിരുന്നത്.
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...