എന്റെ ശരീരത്തിന് മാത്രമാണ് അസുഖം ബധിച്ചിരിക്കുന്നത്. മനസിനല്ല; ഡെങ്കിപ്പനിയ്ക്ക് പിന്നാലെ ‘എമര്‍ജന്‍സി’യുടെ സെറ്റിലേയ്ക്ക് വീണ്ടും എത്തി കങ്കണ റണാവത്ത്
എന്റെ ശരീരത്തിന് മാത്രമാണ് അസുഖം ബധിച്ചിരിക്കുന്നത്. മനസിനല്ല; ഡെങ്കിപ്പനിയ്ക്ക് പിന്നാലെ ‘എമര്‍ജന്‍സി’യുടെ സെറ്റിലേയ്ക്ക് വീണ്ടും എത്തി കങ്കണ റണാവത്ത്
എന്റെ ശരീരത്തിന് മാത്രമാണ് അസുഖം ബധിച്ചിരിക്കുന്നത്. മനസിനല്ല; ഡെങ്കിപ്പനിയ്ക്ക് പിന്നാലെ ‘എമര്‍ജന്‍സി’യുടെ സെറ്റിലേയ്ക്ക് വീണ്ടും എത്തി കങ്കണ റണാവത്ത്
വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോവിതാ ‘എമര്‍ജന്‍സി’യുടെ സെറ്റിലേയ്ക്ക് വീണ്ടും എത്തിയിരിക്കുകയാണ് കങ്കണ. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് ‘എമര്‍ജന്‍സി’.
ഡങ്കിപ്പനി പിടിപെട്ടതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന കങ്കണ വീണ്ടും ഷൂട്ടിംഗ് സെറ്റിലേയ്ക്ക് എത്തിയ സന്തോഷം ആണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായി താരം ഇന്‍സ്റ്റഗ്രാമിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.
‘നിങ്ങള്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു, ഭയാനകമാംവിധം വൈറ്റ ബ്ലഡ് സെല്ലിന്റെ കൗണ്ട് കുറഞ്ഞു, ഉയര്‍ന്ന പനിയും ഉണ്ടായി, എന്നിട്ടും ജോലിസ്ഥലത്തേക്ക് വരുമ്പോള്‍, അത് അഭിനിവേശമായല്ല, സിനിമയോടുള്ള ഭ്രാന്തമായ ഇഷ്ടമായാണ് കാണുന്നത്. ഞങ്ങളുടെ പ്രചോദനമാണ് കങ്കണ നിങ്ങള്‍.’ എന്ന് മണി കര്‍ണിക ഫിലിമ്സിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അണിയറപ്രവര്‍ത്തകര്‍ കുറിച്ചു.
‘നന്ദി ടീം, എന്റെ ശരീരത്തിന് മാത്രമാണ് അസുഖം ബധിച്ചിരിക്കുന്നത്. മനസിനല്ല. നിങ്ങളുടെ അനുകമ്പ നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി’ എന്നായിരുന്നു കങ്കണ മറുപടി നല്‍കിയത്. കങ്കണ റണൗത്ത് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ‘എമര്‍ജന്‍സി’യില്‍ ഇന്ദിര ഗാന്ധിയുടെ മേക്കോവറില്‍ കണ്ണടയും കയ്യില്‍ പിടിച്ചിരിക്കുന്ന കങ്കണയുടെ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു.
‘ലോക ചരിത്രത്തിലെ ഏറ്റവും ശക്തയും വിവാദപരവുമായ സ്ത്രീകളില്‍ ഒരാളെ അവതരിപ്പിക്കുന്നു’ എന്നാണ് ഇതേ കുറിച്ച് കങ്കണ പറഞ്ഞത്. താരം തന്നെയാണ് സിനിമയുടെ സംവിധാനവും നിര്‍വഹിക്കുന്നത്. ഇത് രണ്ടാം തവണയാണ് കങ്കണ സംവിധായികയുടെ തൊപ്പി അണിയുന്നത്. 2019 ല്‍ റാണി ലക്ഷ്മി ഭായിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങിയ ‘മണികര്‍ണിക’യാണ് കങ്കണ മുന്‍പ് സംവിധാനം ചെയ്ത ചിത്രം.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...