ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ..? ചോദ്യങ്ങളുമായി ആളുകൾ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പേജില്‍; കിടിലൻ മറുപടി കൊടുത്ത് താരം !

കഴിഞ്ഞദിവസമാണ് ടിക്ടോക് താരം വിനീതിനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വിനീതിന്റെ അറസ്റ്റ് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് .നിരവധിപേരാണ് ഇയാളെ ട്രോളിക്കൊണ്ട് രംഗത്തെത്തിയത്. ഇയാള്‍ മുമ്പ് ചെയ്ത വീഡിയോസ് ഒക്കെ കുത്തിപ്പൊക്കിയാണ് സോഷ്യല്‍ മീഡിയ ട്രോളിറക്കുന്നത്. അതേസമയം വിനീതിന്റെ അറസ്റ്റിന് പിന്നാലെ നടന് ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പേജിന് താഴെ ആരാധകരുടെ കമന്റുകള്‍ കൂടിക്കൂടി വരികയാണ്…
അറസ്റ്റിലായ വിനീത് ശ്രദ്ധിക്കപ്പെടുന്നത് നടന് ഉണ്ണി മുകുന്ദന്റെ ഫിഗര്‍ ചെയ്തുകൊണ്ടാണ്…ഉണ്ണി മുകുന്ദന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ റീല്‍സ് വിഡിയോ ചെയ്താണ് സസമൂഹമാധ്യമങ്ങളില്‍ ഇയാള്‍ വൈറലായത്. റീല്‍സ് കാണുമ്പോള്‍ ഇയാള്‍ കാണാന്‍ ഉണ്ണി മുകുന്ദനെ പോല തന്നെയാണ്.ഇതോടെയാണ് ഉണ്ണിയുടെ ഫേസ്ബുക്ക് പേജിന് താഴെ കമന്റുകള്‍ വന്നുതുടങ്ങിയത്. കമന്റിന് ഉണ്ണി പ്രതികരിച്ചിട്ടുമുണ്ട്.
‘ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ.. പോസ്റ്റ് കണ്ടു..’ എന്നാണ് ഇതില്‍ ഒരു വിരുതന്റെ ഫലിതം. കമന്റിന് നടന്റെ മറുപടിയും ഉടനെത്തി. ”ഞാന്‍ ഇപ്പോള്‍ ജയിലില്‍ ആണ്. ഇവിടെ ഇപ്പോള്‍ സൗജന്യ വൈഫൈ ആണ്. നീയും പോരൂ..” താരം കുറിച്ചു. ഉണ്ണിയുടെ കമന്റിന് കയ്യടിച്ച് ആരാധകരടക്കം നിരവധിപേര്‍ രംഗത്തുവന്നു.
ടിക്ടോക് ചെയ്യുന്നതിന്റെ ടിപ്സുകള്‍ പഠിപ്പിക്കാമെന്നു പറഞ്ഞു സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചശേഷം, ലോഡ്ജില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ടിക് ടോക് താരം അറസ്റ്റിലായത്. ചിറയിന്‍കീഴ് വെള്ളല്ലൂര്‍ കീഴ്പേരൂര്‍ സ്വദേശി വിനീതിനെയാണു (25) കൊല്ലം സ്വദേശിനിയുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ടിക് ടോക് വിഡിയോ ചെയ്യുന്ന വിനീതിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഒട്ടേറെപ്പേര്‍ പിന്തുടരുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലെ അക്കൗണ്ട് വഴിയാണു കൊല്ലം സ്വദേശിനിയുമായി സൗഹൃദം സ്ഥാപിച്ചത്. ടിക് ടോക് ചെയ്തു വൈറലാക്കുന്നതിന്റെ ടിപ്സുകള്‍ നല്‍കാമെന്നു പറഞ്ഞായിരുന്നു ചാറ്റുകളുടെ തുടക്കം.
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി-മോഹൻലാൽ ചിത്രമായ...
ആക്ഷന്‍ ഏറെ പ്രാധാന്യം നൽകി ഒരുക്കി മികച്ച അഭിപ്രായം നേടിയ കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന...
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും ഒക്കെ സാന്നിദ്ധ്യത്തിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക്...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...