ലുങ്കി ധരിച്ച് വന്നതിന്റെ പേരില്‍ തിയേറ്ററില്‍ പ്രവേശനം നിഷേധിച്ചു; പ്രതിഷേധമായി ലുങ്കിയുടുത്ത് എത്തിയത് നിരവധി പേര്, ഒപ്പം ചിത്രത്തില്‍ ഭിനയിച്ച താരവും
ലുങ്കി ധരിച്ച് വന്നതിന്റെ പേരില്‍ തിയേറ്ററില്‍ പ്രവേശനം നിഷേധിച്ചു; പ്രതിഷേധമായി ലുങ്കിയുടുത്ത് എത്തിയത് നിരവധി പേര്, ഒപ്പം ചിത്രത്തില്‍ ഭിനയിച്ച താരവും
ലുങ്കി ധരിച്ച് വന്നതിന്റെ പേരില്‍ തിയേറ്ററില്‍ പ്രവേശനം നിഷേധിച്ചു; പ്രതിഷേധമായി ലുങ്കിയുടുത്ത് എത്തിയത് നിരവധി പേര്, ഒപ്പം ചിത്രത്തില്‍ ഭിനയിച്ച താരവും
ലുങ്കി ധരിച്ച് വന്നതിന്റെ പേരില്‍ ബംഗ്ലാദേശില്‍ ധാക്കയിലെ മള്‍ട്ടി പ്ലക്സ് തിയേറ്ററില്‍ പ്രവേശനം നിഷേധിച്ചെന്ന പരാതിയുമായി സമന് അലി സര്‍ക്കാര്‍. ഇക്കാര്യം പങ്കുവെച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ ഇയാള്‍ പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. സിനിമ കാണാനെത്തിയ തനിക്ക് ലുങ്കി ഉടുത്ത് വന്നതിന്റെ പേരില്‍ ടിക്കറ്റ് നല്‍കിയില്ല എന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്.
സമന് അലിയുടെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര് പ്രതിഷേധമെന്ന നിലയില്‍ ലുങ്കിയുടുത്ത് തിയേറ്ററിലേക്ക് എത്തിയിരുന്നു. ഇനിയും ആളുകള്‍ തിയേറ്ററിലേയ്ക്ക് പോകാനിരിക്കവെയാണ് ഇത് തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായതാണെന്ന് വിശദീകരിച്ച് സ്റ്റാര്‍ സിനിപ്ലക്സ് രംഗത്തുവരുന്നത്.
വസ്ത്രത്തിന്റെ പേരില്‍ ആരേയും ഒഴിവാക്കുന്ന നയം തങ്ങള്‍ക്കില്ലെന്ന് വിശദീകരിച്ച തിയേറ്റര്‍ അധികാരികള്‍ സമന് അലി സര്‍ക്കാരിനേയും കുടുംബത്തേയും സിനിമ കാണാന്‍ തിയേറ്ററിലേക്ക് ക്ഷണിക്കുകയായിരുന്നു.
ചിത്രത്തില്‍ വേഷമിട്ട ഒരു താരവും സമന് അലിയോടൊപ്പം സിനിമ കാണാന്‍ തിയേറ്ററില്‍ എത്തി. കുട്ടികളും സ്ത്രീകളുമടക്കമുള്ള സമന് അലിയുടെ കുടുംബം സിനിമ കാണാനെത്തിയതിന്റെ ഫോട്ടോയും സ്റ്റാര്‍ സിനിപ്ലക്സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...