എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദിലീപിന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കൂടുതല്‍ സമയത്തിന്റെ ആവശ്യമില്ലാതിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന് ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്.
ലോഹിതദാസ്- ദിലീപ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ജോക്കര്‍. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് ലൊക്കേഷന്‍ ഉണ്ടായ നാടകീയമായ രംഗങ്ങളെ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകനായ വേണുഗോപാല്‍ മഠത്തില്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
സര്‍ക്കസുകാരുടെ ജീവിതം പറഞ്ഞ കഥയായിരുന്നു ജോക്കര്‍. യാഥാര്‍ത്ഥത്തില്‍ അവരുടെ ജീവിതത്തിന്റെ ഒരു ശതമാനം മാത്രമേ സ്ക്രീനില്‍ വന്നിട്ടുള്ളു. സിനിമ ഷൂട്ടിങ്ങ് തുടങ്ങിയപ്പോള്‍ മുതല്‍ സെറ്റില്‍ നടന്നത് വിശ്വസിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ്. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ ബഹദൂര്‍ ഇക്കയുടെ സീനാണ് എടുത്തത്.
അന്ന് ടെന്റ്റിനുള്ളില്‍ ഷൂട്ടിങ്ങ് നടക്കുന്നതിടെ എങ്ങനെയോ തീ പിടിക്കുകയായിരുന്നു. ഒരു കണക്കിനാണ് അന്ന് അവിടുന്ന് എല്ലാവരും രക്ഷപ്പെട്ടത്. പിന്നീട് ഒരിക്കല്‍ ഭക്ഷമില്ലാതെ കിടന്ന സിംഹം സര്‍ക്കസിലെ ഒരാളുടെ കൈ കടിച്ച് മുറിക്കുകയുണ്ടായി. കൃത്യമായ വരുമാനമില്ലാത്തതുകൊണ്ട് തന്നെ പല മൃഗങ്ങളും പകുതി ദിവസവും പട്ടിണിയിലാണ്. അതുപോലെ ഒരു രാവിലെ ഷൂട്ടിങ്ങിനിടെ എത്തിയ ലൈന്‍മാനെ സിംഹം പിടിച്ചിരുന്നു. തലനാരിഴയ്ക്കാണ് അന്ന് അയാള്‍ രക്ഷപെട്ടത്. പീന്നിട് മൂന്ന് നാല് മാസമെടുത്താണ് അയാള്‍ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അതേസമയം, കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ ദിലീപ് സിനിമ. ചിത്രത്തില്‍ ഉര്‍വശിയായിരുന്നു നായികയായത്. നാദിര്‍ഷയായിരുന്നു സംവിധാനം. ദിലീപിനെ വെച്ച് നാദിര്‍ഷ ചെയ്ത ആദ്യ സിനിമയും കേശു ഈ വീടിന്റെ നാഥനാണ്. അണിയറയില്‍ ഒരുങ്ങുന്ന ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം വോയ്സ് ഓഫ് സത്യനാഥനാണ്. ദിലീപ്റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രത്തില്‍ വീണ നന്ദകുമാറാണ് നായിക.
നിര്‍മാതാവ് എന്‍.എം ബാദുഷയാണ്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍, വിചാരണ നീണ്ട് പോകുന്നത് ചോദ്യം ചെയ്ത് കേസിലെ 8 ാം പ്രതി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നാണ് ദീലിപീന്റെ ആവശ്യം. സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍ ഭാര്യക്കും, അതിജീവിതയ്ക്കുമെതിരെ ദിലീപ് രൂക്ഷ വിമര്‍ശനം ആണ് ഉന്നയിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യുഷന്, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാന്‍ ആണ് ശ്രമിക്കുന്നത് എന്നും ദിലീപ് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.
മലയാള സിനിമ മേഖലയിലെ ചെറുത് ആണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസില്‍ പെടുത്തിയത്. ഇവര്‍ക്ക് തന്നോട് വ്യക്തിപരവും തൊഴില്‍ പരവുമായ ശത്രുത ഉണ്ടെന്നും തന്റെ മുന്‍ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പൊലീസ് ഓഫീസറും തന്നെ കേസില്‍ പെടുത്തിയതിന് ഉത്തരവാദിയാണെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. ഈ പൊലീസ് ഓഫീസര്‍ നിലവില്‍ ഡിജിപി റാങ്കില്‍ ആണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ ദിലീപ് ആരോപിച്ചിട്ടുണ്ട്. സീനിയര്‍ അഭിഭാഷകന് മുകുള്‍ റോത്തഗി ആകും ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുക എന്നാണ് സൂചന.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...