ഇതിൽ മുഹ്സിന്റെ സിഗ്നേച്ചര്‍ ഉണ്ടാകും ; നിങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്ന ഗാനങ്ങളൊക്കെ സിനിമയില്‍ കാണുമ്പോള്‍ കുറെ കൂടി ആസ്വദിക്കാന്‍ പറ്റും,’ ടൊവിനോ പറയുന്നു!
Published on

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. 2012ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2013ൽ ഇറങ്ങിയ ദുൽഖർ സൽമാൻ ചിത്രം എബിസിഡിയിലെ അഖിലേഷ് വർമ്മ എന്ന കഥാപാത്രത്തിലൂടെയാണ് നടൻ മലയാളികൾക്ക് പരിചിതനാകുന്നത്. എന്നു നിന്റെ മൊയ്തീൻ, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ടൊവിനോ മലയാളത്തിലെ തിരക്കുള്ള നടനായി മാറി. സിനിമാ പ്രേമികള്‍ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനയുടെ തല്ലുമാല. ആഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന് വമ്പന്‍ രീതിയിലാണ് നടക്കുന്നത്.
ഇപ്പോഴിതാ തിരക്കഥകൃത്തായ മുഹ്സിന് പരാരി അണ്ടര്‍റേറ്റഡ് ആയെന്ന് പറഞ്ഞിരിക്കുകയാണ് ടൊവിനോ തോമസ്.തല്ലുമാലയുടെ കഥ പറയുന്നത് നോണ്‍ ലീനിയര്‍ ആയിട്ടാണെന്നും. ഒട്ടും എളുപ്പമല്ലാ അത്തരത്തില്‍ കഥ എഴുതുക എന്നുമാണ് ടൊവിനോ പറയുന്നത്.
മൂന്ന് കാലഘട്ടത്തിലുള്ള കഥകള്‍ ചിത്രത്തില്‍ പറയുന്നുണ്ടെന്നും ടൊവിനോ പറയുന്നു. മുഹ്സിന് പരാരിക്ക് കൃത്യമായ അഭിനന്ദനം തല്ലുമാലയില്‍ കിട്ടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.തല്ലുമാലയില്‍ മുഹ്സിന്റെ സിഗ്നേച്ചര്‍ ഉണ്ടാകും, മൂന്ന് കാലഘട്ടത്തില്‍ നോണ്‍ ലീനിയര്‍ ആയിട്ട് ഒരു കഥ എഴുതുന്നത് അത്ര എളുപ്പമല്ല. മുഹ്സിന് പരാരി അണ്ടര്റെയിറ്റഡ് ആണെന്ന് ആണ് എന്റെ വിശ്വാസം. തല്ലുമാലയില്‍ അത് മാറി മുഹ്സിന് അര്‍ഹിക്കുന്ന അഭിനന്ദനം അദ്ദേഹത്തിന് കിട്ടട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
തിരക്കഥാകൃത്ത് എന്ന രീതിയില്‍ മാത്രമല്ല ഗാന രചയിതാവ് എന്ന നിലയിലും മുഹ്സിനെ അഭിനന്ദിക്കണം. നിങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്ന ഗാനങ്ങളൊക്കെ സിനിമയില്‍ കാണുമ്പോള്‍ കുറെ കൂടി ആസ്വദിക്കാന്‍ പറ്റും,’ ടൊവിനോ പറയുന്നു.ലുക്മാന്, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, അദ്രി ജോയ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദര്‍ശനാണ് നായികയായി എത്തുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന് പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്.
ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. മുഹ്സിന് പരാരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ചിത്രമായിരുന്നു തുടരും. ഇപ്പോഴിതാ സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചതായി പരാതി വന്നിരിക്കുകയാണ്....
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി-മോഹൻലാൽ ചിത്രമായ...
ആക്ഷന്‍ ഏറെ പ്രാധാന്യം നൽകി ഒരുക്കി മികച്ച അഭിപ്രായം നേടിയ കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന...