വലിയ ബാനറുകളിലുള്ളവര് നിങ്ങളെ കുറിച്ച് പുകഴ്ത്തി പറയാറുണ്ട്, പക്ഷേ അവരൊന്നും നിങ്ങളെ സിനിമയില്‍ എടുക്കുന്നില്ലേ? കരണ്‍ ജോഹറിന് കിടിലൻ മറുപടി നല്കി തബു!

മലയാളികളുടെ പ്രിയ നടിയാണ് തബു. മോഹൻലാൽ ചിത്രമായ കാലാപനിയിലൂടെ മലയാളത്തില്അരങ്ങേറ്റം കുറിച്ച തബു മമ്മൂട്ടി, സുരേഷ് ഗോപി ചിത്രങ്ങളിലും നായികയായിട്ടുണ്ട് .ഇന്ത്യന്‍ സിനിമാലോകത്ത് ഒന്നാകെ താരമൂല്യമുള്ള നടിയാണ് തബു.
അമ്പത് വയസ് പിന്നിട്ടിട്ടും ഇനിയും വിവാഹം കഴിക്കാതെ സിംഗിളായി കഴിയുകയാണ് നടി. മുന്‍പ് പലപ്പോഴും വിവാഹത്തെ കുറിച്ച് തബു തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോഴിതാ 2007 ല്‍ കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച നടിയുടെ വാക്കുകളാണ് ഇന്റര്‍നെറ്റിലൂടെ തരംഗമാവുന്നത്.
വലിയ ബാനറുകളിലുള്ളവര് തബുവിനെ കുറിച്ച് പുകഴ്ത്തി പറയാറുണ്ട്. പക്ഷേ അവരൊന്നും നിങ്ങളെ സിനിമയില്‍ എടുക്കുന്നില്ലേ? എന്നാണ് തബുവിനോട് കരണ്‍ ജോഹര്‍ ചോദിച്ചത്. ‘ഇതില്‍ ഞാനെന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല, അവരെ വിളിച്ച് ചോദിക്കണോന്ന്’ തബു ചോദിക്കുന്നു. മുന്‍പ് അങ്ങനെ വിളിച്ച് സംസാരിച്ചിട്ടുണ്ടോന്നായി കരണ്‍.
എന്റെ സിനിമകള്‍ കാണുമ്പോള്‍ അവരെന്നെ വിളിക്കും. പക്ഷേ അവരെ തിരികെ വിളിക്കാന്‍ ഇതുവരെ എനിക്കൊരു അവസരം നല്‍കുന്നില്ല. അവരെന്നെ ഒരു സിനിയിലേക്ക് കാസ്റ്റ് ചെയ്യുമെന്ന് ചിന്തിച്ചിരുന്നെങ്കിലും അവര്‍ അങ്ങനെ ചെയ്തില്ല’ തബു പറയുന്നു.
ഇതിനിടയില്‍ ഫന എന്ന ചിത്രത്തില്‍ തബു അഭിനയിച്ചതിനെ കുറിച്ചും കരണ്‍ ചോദിച്ചു. ചിത്രത്തില്‍ മാലിനി ത്യാഗി എന്ന കഥാപാത്രത്തെയാണ് തബു അവതരിപ്പിച്ചത്. അത്തരം വേഷങ്ങള്‍ ചെയ്യേണ്ടതുണ്ടോ, അത് ശരിക്കും പാഴായി പോയത് പോലെയുണ്ടെന്ന് കരണ്‍ പറഞ്ഞപ്പോള്‍ നടിയത് വിശദീകരിച്ച് മറുപടി പറയുകയും ചെയ്തു.
‘ആ വേഷം എനിക്ക് നഷ്ടമായി തോന്നിയില്ല. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം. ആരില്‍ നിന്നും സിനിമ മോഷ്ടിക്കണമെന്ന് ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല. എനിക്ക് അതിലൊന്നും കുഴപ്പമില്ലെന്നും’ തബു കൂട്ടിച്ചേര്‍ത്തു.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....