നിരവധി ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദിയ മിര്‍സ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് എത്താറഉണ്ട്. ഇപ്പോഴിതാ അനന്തരവള്‍ ടാന്യ കാക്ഡേയുടെ വിയോഗത്തില്‍ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം.
എന്റെ അനന്തരവള്‍, എന്റെ കുഞ്ഞു പോയി. നീ എവിടെയാണെങ്കിലും ആത്മശാന്തിയും സ്നേഹവും നിനക്ക് ലഭിക്കട്ടെ. നീ എന്റെ പ്രിയപ്പെട്ടവളാണ് ദിയ കുറിച്ചു. ദിയയുമായി ടാന്യക്ക് നല്ല ആത്മബന്ധമുണ്ടായിരുന്നു. ടാന്യയുടെ മേക്കപ്പ് വീഡിയോയില്‍ ദിയ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ദിയയുടെ വ്യക്തിത്വം തനിക്ക് മാതൃകയാണെന്ന് ടാന്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് നേതാവും ദിയയുടെ അര്‍ധസഹോദരനുമായ ഫിറോസ് ഖാന്റെ മകളാണ് ടാന്യ കാക്ഡേ. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ടാന്യ വാഹനാപകടത്തിലാണ് മരിച്ചത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ നിന്ന് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യവേയാണ് ടാന്യയുടെ കാറ് അപകടത്തില്‍പ്പെട്ടത്.
ടാന്യയുടെ സുഹൃത്ത് മിര്‍സാ അലിയാണ് കാറോടിച്ചിരുന്നത്. കാറിലെ സണ്‍റൂഫ് തുറന്ന് കിടക്കുകയായിരുന്നു. നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞതാണ് അപകടകാരണം. തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ ടാന്യയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്നേ മരണം സംഭവിക്കുകയായിരുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...