
Actor
‘പാപ്പന്’ നിറഞ്ഞോടുന്നു, മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള അവകാശം വിറ്റു പോയത് വന്‍ തുകയ്ക്കെന്ന് റിപ്പോര്‍ട്ട്
‘പാപ്പന്’ നിറഞ്ഞോടുന്നു, മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള അവകാശം വിറ്റു പോയത് വന്‍ തുകയ്ക്കെന്ന് റിപ്പോര്‍ട്ട്

സുരേഷ് ഗോപി-ജോഷി ചിത്രം ‘പാപ്പൻ’ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. 11 കോടിയാണ് ആദ്യ മൂന്ന് ദിനങ്ങൾ കൊണ്ട് തന്നെ ചിത്രം നേടിയത്. സിനിമയ്ക്ക് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യത കൊണ്ട് മറ്റു സംസ്ഥാനങ്ങളിലെ വിതരണാവകാശം വൻ തുകയ്ക്ക് വിറ്റുപോയെന്നാണ് പുതിയ റിപ്പോർട്ടുകൾ. പാപ്പന്റെ മറ്റു സംസ്ഥാനങ്ങളിലെ വിതരണാവകാശം യുഎഫ്ഒ മൂവീസ് സ്വന്തമാക്കിയെന്നും ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യുമെന്നും ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്യുന്നു.
ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. എബ്രഹാം മാത്യു മാത്തന് എന്നാണ് കഥാപാത്രത്തിന്റെ പേര്. ‘സലാം കാശ്മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു.
പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് പാപ്പന്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. നൈല ഉഷ, കനിഹ, നീത പിള്ള, ഗോകുല്‍ സുരേഷ്, ജനാര്ദനന് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍ജെ ഷാനാണ്.
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...