ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി ചിത്രം പാപ്പൻ തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഇപ്പോഴിതാ സുരേഷ് ഗോപിയെക്കുറിച്ച് സംവിധായകൻ സതീഷ് പൊതുവാൾ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം സുരേഷ് ഗോപിയുമായുള്ള അടുപ്പത്തെ കുറിച്ചും അദ്ദേഹത്തിൻ്റെ അഭിനയത്തെക്കുറിച്ചും പറഞ്ഞത്.
അഭിനയിക്കും പക്ഷെ ഇന്റലിജെന്റായി കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയല്ല സുരേഷ് ഗോപിയെന്നാണ് സതീഷ് പറഞ്ഞത്. വ്യക്തി ജീവിതത്തിൽ വളരെ നല്ല മനുഷ്യനാണ് ജീവിതത്തിൽ ഒരുപാട് പേരെ സഹായിക്കാൻ മനസ്സുള്ള വ്യക്തി. സഹായിക്കുന്നുമുണ്ട് പക്ഷെ ഇന്റലിജെന്റായി കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയല്ല അദ്ദേഹമെന്നാണ് സതീഷ് പറയുന്നത്.
ജയരാജിന്റെ കളിയാട്ടം എന്ന ചിത്രത്തിൽ മാത്രമാണ് അദ്ദേഹം കുറച്ച് ചലഞ്ചിങ്ങായുള്ള റോൾ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിനയത്തിൽ മോഹൻലാൽ അസാധ്യനായ മനുഷ്യനാണ് അദ്ദേഹം തന്റെ തോൾ കൊണ്ടുപോലും അഭിനയിക്കും. പല സിനിമയിലും അത് നമ്മൾ കണ്ടിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...