നൃത്തച്ചുവടുകളാൽ വിസ്മയിപ്പിച്ച് മോഹൻലാൽ സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രെൻഡിങ്ങായി വീഡിയോ !

മലയാളികളുടെ സ്വാകാര്യ അഹങ്കാരമാണ് മോഹൻലാൽ . ഇപ്പോഴിതാ കിടിലൻ നൃത്തച്ചുവടുകളാൽ ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് മോഹൻലാൽ. താരത്തിന്റെ പുതിയ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരസംഘടനയായ അമ്മ ഷോയ്ക്കു വേണ്ടി നടത്തിയ ഡാൻസ് പരിശീലനത്തിന്റ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. മോഹൻലാലിനൊപ്പം മഞ്ജു പിള്ള, ശ്വേത മേനോൻ, ബാബുരാജ്, കൈലാഷ്, സുരഭി ലക്ഷ്മി, രചന നാരായണൻകുട്ടി തുടങ്ങിയവരും വീഡിയോയിലുണ്ട്. നടൻ കൈലാഷ് ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
അമ്മ സംഘടനയ്ക്ക് വേണ്ടി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയുടെ റിഹേഴ്സൽ ക്യാമ്പിൽ നിന്നുള്ള വീഡിയോ ആണ് സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പ്രായത്തെ വെല്ലുന്ന താളബോധത്തോടെ ലാലേട്ടൻ നൃത്തം ചെയ്യുമ്പോൾ വീഡിയോ പങ്ക് വെക്കാതിരിക്കുന്നത് എങ്ങനെ എന്നാണ് ആരാധകർ ചോദിക്കുന്നത്.
ബാബുരാജ്, കൈലാഷ്, ദിനേശ് പ്രഭാകർ, സുധീർ കരമന, മുന്ന, റംസാൻ, മഞ്ജു പിള്ള, സ്വാസിക വിജയ്, ശ്വേത മേനോൻ, പൊന്നമ്മ ബാബു, തെസ്നി ഖാൻ, പാരീസ് ലക്ഷ്മി, രചന നാരായണൻകുട്ടി, ദേവി ചന്ദന എന്നിവർക്കൊപ്പമാണ് മോഹൻലാൽ നൃത്തം ചെയ്യുന്നത്. കൊച്ചിയിലാണ് പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പ്.
താര സംഘടനയായ അമ്മയിലെ അംഗങ്ങളുടെ പെൻഷൻ തുക അയ്യായിരത്തിൽ നിന്നും പതിനായിരമായി ഉയർത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയ്ക്ക് മുന്നോടിയായാണ് മോഹൻലാലിന്റെയും കൂട്ടരുടെയും നൃത്തം. മെഗാ സ്റ്റാർ മമ്മൂട്ടി ഉൾപ്പെടെയുള്ളവർ പരിപാടിയുടെ ഭാഗമാണ്.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. നടന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിക്കുകയും...
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ...
പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകവും ചിരിയും ചിന്തയും നിറച്ച് വിജയം നേടിയ ആട് ഒരു ഭീകരജീവിയാണ്,ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം മിഥുൻ...
സാധാരണക്കാർ താമസിക്കുന്ന മേത്താനം എന്ന ഗ്രാമത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ ഹ്യൂമർ ഹൊറർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടംതുള്ളൽ...
നസ്ലൻ, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘പ്രേമലു’ മലയാളത്തിലും പാൻ ഇന്ത്യൻ തലത്തിലും വലിയ...