പാസഞ്ചർ ഷൂട്ടിങ്ങ് സമയത്ത് നിർമ്മാതാവ് എന്ന് പോലും നോക്കാതെ അയാൾ പരസ്യമായി എന്നെകൊണ്ട് മാപ്പ് പറയിച്ചു ;തുറന്ന് പറഞ്ഞ് നിർമ്മാതാവ്!
Published on

കണ്ടു പഴകി സിനിമ കഥ പറച്ചിലുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം ആയിരുന്നു പാസഞ്ചർ. ഇങ്ങനെയും ഒരു സിനിമ പറയാമെന്ന് രഞ്ജിത്ത് മലയാളികൾക്ക് കാണിച്ചു തന്നു . ഒറ്റ ദിവസത്തെ കഥയായിരുന്നു ചിത്രം പറഞ്ഞത് . ഇപ്പോൾ ചിത്രത്തിന്റെ പിന്നാമ്പുറ സംഭവങ്ങളെപ്പറ്റി തുറന്ന് പറയുകയാണ് നിർമ്മാതാവ് എസ് സി പിള്ള. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങളെപ്പറ്റി സംസാരിച്ചത്.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് പ്രൊഡക്ഷൻ കൺട്രോളറായിരുന്ന വിനോദ് ഷോർണ്ണൂർ തന്നെക്കൊണ്ട് പരസ്യമായി മാപ്പ് പറയിച്ച സന്ദർഭം വരെയുണ്ടായിട്ടുണ്ട്. നിർമ്മാതാവ് എന്ന നിലയിൽ തനിക്ക് യാതൊരു ലാഭവും കിട്ടാത്ത ചിത്രമായിരുന്നു പാസഞ്ചർ. സിനിമ ചിത്രീകരണ സമയത്ത് താൻ ആറ്റുകാൽ പൊങ്കാല കൂടാൻ പോകുന്ന വഴിക്ക് ട്രെയിനിൽ വെച്ചാണ് സോന നായരെ കണുന്നത്.
പണം കിട്ടിട്ടില്ലെന്നും കുറച്ച് അത്യാവിശ്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ താൻ പതിനായിരം രൂപയുടെ ചെക്ക് എഴുതി നൽകുകയും ചെയ്തു. അത് അറിഞ്ഞ പ്രൊഡക്ഷൻ കൺട്രോളറായ വിനോദ് തന്നോട് ദേഷ്യപ്പെടുകയും ഒരു ദിവസം ഫുൾ ഷൂട്ടിങ്ങ് നിർത്തി വെപ്പിക്കുകയും വരെ ചെയ്തു. അവസാനം നിർമ്മാതാവ് എന്ന് പോലും നോക്കാതെ തന്നെ കൊണ്ട് പരസ്യമായി മാപ്പ് പറയിക്കുകയും വരെ ചെയ്ത ശേഷമാണ് ഷൂട്ടിങ്ങ് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
സിനിമ മേഖലയിൽ പുതുതായി വരുന്നവരെ ഇത്തരക്കാരാണ് ഇല്ലയ്മ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാരലൽ ട്രാക്കുകളിലൂടെ കഥ പറഞ്ഞ പാസഞ്ചറിൾ ശ്രീനിവാസൻ, ദിലീപ്, മംമ്ത മോഹൻദാസ് തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളിലെത്തിയത്.
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...