സിമ്പു ഉടൻ വിവാഹിതനാകും, ദൈവം നല്ലൊരു പെൺകുട്ടിയെ സിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നൽകും, അച്ഛൻ രാജേന്ദർ മാധ്യമങ്ങളോട് പ്രതികരിച്ചു
സിമ്പു ഉടൻ വിവാഹിതനാകും, ദൈവം നല്ലൊരു പെൺകുട്ടിയെ സിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നൽകും, അച്ഛൻ രാജേന്ദർ മാധ്യമങ്ങളോട് പ്രതികരിച്ചു
സിമ്പു ഉടൻ വിവാഹിതനാകും, ദൈവം നല്ലൊരു പെൺകുട്ടിയെ സിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നൽകും, അച്ഛൻ രാജേന്ദർ മാധ്യമങ്ങളോട് പ്രതികരിച്ചു
നയൻതാരയുടെ വിവാഹത്തിന് പിന്നാലെ തമിഴ് താരം സിമ്പു വിവാഹിതനാകുന്നു. അച്ഛൻ ടി രാജേന്ദറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകനും നിർമാതാവുമായ ടി രാജേന്ദർ അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയ ശേഷമാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
‘കാലചക്രം ഉരുളുമ്പോൾ താഴെ നിന്നവർ മുകളിലേക്ക് വരും. മുകളിലുള്ളവർ താഴെ പോവും. സിമ്പു ഉടൻ വിവാഹിതനാകും. ദൈവം നല്ലൊരു പെൺകുട്ടിയെ സിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നൽകും’- രാജേന്ദർ പറഞ്ഞു.
സിമ്പുവിന്റെ ജീവിതത്തിൽ നിരവധി പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. ഈശ്വരൻ എന്ന സിനിമയിൽ സിമ്പുവിന്റെ നായികയായിരുന്ന നിധി അഗർവാളുമായി സിമ്പു പ്രണയത്തിലാണെന്ന് അടുത്തിടെ വ്യാപകമായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇരുവരും ലിവിങ് ടുഗെതറിലാണ് എന്ന തരത്തിലാണ് വാർത്തകൾ വന്നത്. സംഭവം വലിയ മാധ്യമ ശ്രദ്ധ നേടിയതോടെ പ്രതികരണവുമായി നടി നിധി തന്നെ രംഗത്തെത്തിയിരുന്നു.
കേട്ടതെല്ലാം ഒന്നും സത്യമല്ലെന്ന് മാത്രമാണ് അന്ന് നിധി പ്രതികരിച്ചത്. സിമ്പുവിന്റെ പ്രണയത്തെക്കുറിച്ച് മുമ്പ് പലതവണയും സംസാരം ഉണ്ടായിട്ടുള്ളതാണ്. നടിമാരായ നയൻതാരയും ഹൻസികയും വ്യത്യസ്ത കാലഘട്ടങ്ങളിൽ സിമ്പുവിന്റെ കാമുകിമാരായിരുന്നു.
പല കാരണങ്ങളാൽ ആ ബന്ധങ്ങൾ ദീർഘകാലം നീണ്ട് നിന്നിരുന്നില്ല. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് നയൻതാരയുമായുള്ള സിമ്പുവിന്റെ പ്രണയമാണ്. വല്ലവൻ സിനിമയ്ക്ക് ശേഷമാണ് ഇരുവരും പ്രണയത്തിലായത്. തങ്ങൾ പ്രണയിക്കുന്നുണ്ടെന്ന് ഇരുവരും പരസ്യമായി മാധ്യമങ്ങളോട് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പലവിധ കാരണങ്ങളാൽ ഒത്തുപോകാൻ സാധിക്കാതിരുന്നതിനാലാണ് ഇരുവരും പിരിഞ്ഞത്
അതേസമയം സിമ്പു അതിഥി വേഷത്തിലെത്തുന്ന ചിത്രമായ മഹ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. യു.ആർ ജലീൽ സംവിധാനം ചെയ്ത് മതി അഴഗൻ നിർമിക്കുന്ന ചിത്രത്തിൽ ഹൻസികയാണ് നായിക.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...