
Malayalam Breaking News
മരിക്കുന്നതിന് മുൻപ് മഞ്ജുഷ മോഹൻദാസ് ഒരു ആഗ്രഹം പറഞ്ഞിരുന്നു ..
മരിക്കുന്നതിന് മുൻപ് മഞ്ജുഷ മോഹൻദാസ് ഒരു ആഗ്രഹം പറഞ്ഞിരുന്നു ..
Published on

By
മരിക്കുന്നതിന് മുൻപ് മഞ്ജുഷ മോഹൻദാസ് ഒരു ആഗ്രഹം പറഞ്ഞിരുന്നു ..
ഐഡിയ സ്റ്റാർ സിംഗറിൽ പട്ടു പാടിയും നൃത്തം ചെയ്തും അമ്പരപ്പിച്ച കലാകാരിയായിരുന്നു മഞ്ജുഷ മോഹൻദാസ് . വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മഞ്ജുഷ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷയായിരുന്നു സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും. എന്നാൽ തന്റെ കുഞ്ഞോമനയെയും ഭർത്താവിനെയും വീട്ടുകാരെയുമൊക്കെ വിട്ട് മഞ്ജുഷ യാത്രയായി.
കാലടി സംസ്കൃത സർവകലാശാലയിൽ നൃത്ത വിദ്യാർഥിനിയായിരുന്ന മഞ്ജുഷ , കലാഭവൻ മണിയുടെ സഹോദരൻ , ആർ എൽ വി രാമകൃഷ്ണന്റെ ശിഷ്യ കൂടിയായിരുന്നു . ഒരാഗ്രഹം ബാക്കി വച്ചാണ് മഞ്ജുഷ യാത്രയായെതെന്നു ആർ എൽ വി രാമകൃഷ്ണൻ പറയുന്നു.
ആർ എൽ വി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം ..
പ്രിയശിഷ്യ മഞ്ജുഷയ്ക്ക് ആദരാഞ്ജലികൾ;ഐഡിയ സ്റ്റാർ സിംഗങ്ങറിലൂടെ ഒരു ഗായികയായ കലാകാരിയെയാണ് നമ്മൾ കണ്ടത്. എന്നാൽ ഞാൻ ഈ വർഷം കാലടി സംസ്കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചററായി ജോലി കിട്ടിയപ്പോൾ മഞ്ജുഷ മോഹിനിയാട്ടം ഒന്നാം വർഷ വിദ്യാർത്ഥിനിയായി എന്റെ ക്ലാസിൽ ഉണ്ടായിരുന്നു. ഗായികയാണോ, നർത്തകിയാണോ മുൻപിൽ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ വയ്യ. അത്രമാത്രം പാട്ടിലും, നൃത്തത്തിലും പഠനത്തിലും അഗ്രഗണ്യയായിരുന്നു ഈ കുട്ടി. കഴിഞ്ഞാഴ്ച കാലടിക്കടുത്ത് ഉണ്ടായ വാഹനാപകsത്തിൽ മഞ്ജുഷയ്ക്കും, അഞ്ജനയ്ക്കും പരിക്ക് പറ്റിയിരുന്നു. മഞ്ജുഷയുടെ പരിക്ക് ഗുരുതരമായിരുന്നു.അന്നു മുതൽ കലാലോകം മുഴുവനും പ്രാർത്ഥനയിലായിരുന്നു മഞ്ജുഷയ്ക്ക് വേണ്ടി. ദൈവനിശ്ചയം അത് നടന്നു കഴിഞ്ഞു. വിധിയെ തടുക്കാൻ ആവില്ലലോ.. അപകടം പറ്റുന്നതിന്റെ തലേ ദിവസം ഞാൻ പഠിപ്പിച്ച ഒരു നൃത്തം പരിപാടിക്ക് കളിച്ചോട്ടെ എന്ന് ഒരു പാട് ഇഷ്ട്ടത്തോടെ എന്നോട് വന്ന് ചോദിച്ചിരുന്നു. അതിനായി റിഹേഴ്സലിനായി ആഗ്രഹവും പറഞ്ഞിട്ടാണ് പ്രിയശിഷ്യ വീട്ടിലേക്ക് പോയത്.ഗുരുക്കന്മാരുടെ കണ്ണിലുണ്ണിയായിരുന്ന മഞ്ജുഷ പഠനത്തിൽ ഉയർന്ന മാർക്ക് നേടിയിരുന്നു; ദൈവം ഇത്രയധികം കഴിവുകൾ നൽകി നമ്മളുടെയെല്ലാം കലാഹൃദയത്തിൽ വലിയ സ്ഥാനം നേടിക്കൊണ്ട് ആ ഗായിക, നർത്തകി എന്റെ പ്രിയശിഷ്യ ദൈവസന്നിധിയിലേക്ക് യാത്രയായി.
r l v ramakrishnan about manjusha mohandas
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...