Connect with us

അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ യഥാർത്ഥ കാരണം ഇതാണ്! ഒടുക്കം അതും പുറത്ത്, വിങ്ങിപൊട്ടി മണിയുടെ സഹോദരൻ

Malayalam

അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ യഥാർത്ഥ കാരണം ഇതാണ്! ഒടുക്കം അതും പുറത്ത്, വിങ്ങിപൊട്ടി മണിയുടെ സഹോദരൻ

അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ യഥാർത്ഥ കാരണം ഇതാണ്! ഒടുക്കം അതും പുറത്ത്, വിങ്ങിപൊട്ടി മണിയുടെ സഹോദരൻ

സിനിമ ലോകത്തിന് മാത്രമായിരുന്നില്ല ചാലക്കുടിക്കാരുടെ കൂടി സ്വന്തം ചങ്ങാതിയായിരുന്നു കലാഭവൻ മണി. തന്റെ വഴികള്‍ തിരിച്ചറിയുകയും കടന്നു വന്ന വഴികള്‍ മറക്കാതെയിരിക്കുകയും ചെയ്ത കലാകാരനായിരുന്നു അദ്ദേഹം. സ്വന്തം ശൈലിയിലും വേറിട്ട അഭിനയത്തിലൂടെയും ചിരിയിലൂടെയും മലയാളിയുടെ പ്രിയങ്കരനായി മാറാന്‍ മണിക്ക് പെട്ടെന്നു കഴിഞ്ഞു. കലാഭവൻ മണിയുടെ ശബ്ദവും ഓര്‍മകളുമൊന്നും മായുന്നില്ലെങ്കിലും എന്നും മണിയെ സ്നേഹിച്ചവര്‍ക്ക് വേദന മാത്രമായിരുന്നു അദ്ദേഹത്തിന്റെ വേര്‍പാട്.

മണി നടനായപ്പോല്‍ അദ്ദേഹത്തിന്റെ സഹോദരൻ രാമകൃഷ്ണന്‍ നര്‍ത്തകനായി മാറുകയായിരുന്നു. മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് നേടിയ കലാകാരനാണ് രാമകൃഷ്ണന്‍. ഇപ്പോഴിതാ തന്റെ ചേട്ടനെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചും ചേട്ടന്‍ പോയതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം രാമകൃഷ്ണന്‍ മനസ് തുറക്കുകയാണ്. കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ഒരു കോടി പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് രാമകൃഷ്ണന്‍ മനസ് തുറന്നത്. മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് എടുത്ത രാമകൃഷ്ണന്‍ കലാഭവന്‍ മണിയെ കുറിച്ചും ചെറുപ്പം മുതല്‍ ഇപ്പോഴും നേരിടുന്ന വിവേചനത്തെ കുറിച്ചും ഷോയില്‍ സംസാരിച്ചു.

അച്ഛനും അമ്മയും കൂലിപ്പണിയ്ക്ക് പോയി കിട്ടുന്ന വരുമാനത്തില്‍ കഴിഞ്ഞ വളരെ അധികം താഴെത്തിട്ടിലെ കുടുംബമാണ് തങ്ങളുടേത് എന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. ഏട്ടന്‍ സിനിമയില്‍ എന്തെങ്കിലും ഒക്കെ ആയ ശേഷമാണ് കുടുംബത്തിലെ പട്ടിണി മാറിയതെന്നും അദ്ദേഹം ഓര്‍ക്കുന്നു. പിന്നീട് ചേട്ടന്‍ ഇല്ലാതാവുന്നത് വരെ ഒന്നിനെ കുറിച്ചും ഞങ്ങള്‍ സങ്കടപ്പെട്ടിരുന്നില്ലെന്നും രാമകൃഷ്ണന്‍ പറയുന്നത്. ചിരജ്ജീവിയായി ചേട്ടന്‍ എന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവും എന്നായിരുന്നു തങ്ങളുടെ വിചാരം . ഇന്ന് ഞാന്‍ ജീവിയ്ക്കുന്ന എന്റെ കലയില്‍ എത്താന്‍ കാരണം ചേട്ടനാണ്. പെങ്ങള്മാര്‍ക്കെല്ലാം നല്ല ജീവിതം നേടിക്കൊടുത്തു. ചേട്ടത്തിയ്ക്കും മക്കള്‍ക്കും കഴിയാനുള്ളതും ചേട്ടന്‍ ഉണ്ടാക്കി വച്ചിട്ടുണ്ട എന്നും ചേട്ടനെക്കുറിച്ച് രാമകൃഷ്ണന്‍ പറയുന്നു.

തങ്ങളുടെ കുട്ടിക്കാലത്ത് വീട്ടില്‍ പട്ടിണിയായിരുന്നുവെങ്കിലും കുടുംബത്തില്‍ എന്നും സ്നേഹവും ഒത്തൊരുമയും ഉണ്ടായിരുന്നു. എന്നും ചേട്ടനുണ്ട് എന്നത് തന്നെയായിരുന്നു ഞങ്ങളുടെ ധൈര്യമെന്നും ഇപ്പോഴും ചില ഘട്ടങ്ങളില്‍ ചേട്ടന്റെ സാമിപ്യം അറിയാന്‍ കഴിയാറുണ്ടെന്നും അദ്ദേഹം പറയുന്നു. അങ്ങനെയുള്ള എന്റെ ചേട്ടന്റെ മരണത്തിന് കാരണക്കാനായത് ഞാനാണ്, ചേട്ടന്റെ സ്വത്തുക്കള്‍ എല്ലാം ഇപ്പോള്‍ നോക്കി നടത്തുന്നത് ഞാനാണ്, ചേട്ടത്തിയെയും മക്കളെയും നോക്കുന്നില്ല എന്നൊക്കെയുള്ള വാര്‍ത്തകള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചു എന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. നിറകണ്ണുകളോടെയായിരുന്നു രാമകൃഷ്ണന്‍ ഇക്കാര്യം സംസാരിച്ചത്.

നൃത്തത്തോടുള്ള തന്റെ താല്‍പര്യം ആദ്യം തിരിച്ചറിഞ്ഞത് ചേട്ടന്‍ ആണ്. സ്‌കൂളില്‍ കലോത്സവം നടക്കുമ്പോള്‍ താന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ചേട്ടനോട് പൈസ ചോദിച്ചിരുന്നു. എന്നാല്‍ ചേട്ടന്‍ പൈസ തന്നില്ല. ഇതോടെ താന്‍ കയ്യില്‍ ഇട്ടിരുന്ന വള ഊരി മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു. കലോത്സവത്തില്‍ താന്‍ കലാപ്രതിഭയായി മാറിയെന്നും അന്ന് തനിക്ക് സമ്മാനം നല്‍കാനായി മണിച്ചേട്ടന്‍ വന്നുവെന്നുമാണ് രാമകൃഷ്ണന്‍ പറയുന്നത്. അന്ന് ആ വേദിയില്‍ വച്ച് മണിച്ചേട്ടന്‍ പറഞ്ഞ വാക്കുകളും അനിയന്‍ ഓര്‍ക്കുന്നുണ്ട്. അവന്‍ പണം ചോദിച്ചിട്ടും കൊടുക്കാതിരുന്നത്, ഇല്ലാത്തത് കൊണ്ടായിരുന്നില്ല.. അവനില്‍ നേടിയെടുക്കാനുള്ള വാശി ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു. എന്നിരുന്നാലും അത് എന്റെ കുഞ്ഞ് അനിയന്റെ മനസ്സ് വേദനിപ്പിച്ചു എങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു എന്നായിരുന്നു മണി സംസാരിച്ചതെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്.

അന്ന് പുരസ്‌കാരം തരുമ്പോള്‍ ചേട്ടനെ കെട്ടിപ്പിടിച്ച് നിന്നപ്പോഴുള്ള ഒരു ആശ്വാസമുണ്ട്. പിന്നീട് ജീവിതത്തില്‍ ഓരോ വിജയത്തിന് ശേഷവും ചേട്ടന്‍ കെട്ടിപ്പിടിയ്ക്കുമ്പോള്‍ ഒരു സമാധാനമാണെന്നും അതാണ് ഞങ്ങള്‍ക്ക് നഷ്ടമായത്

നൃത്ത രംഗത്ത് താന്‍ നേരിടുന്ന വിവേചനങ്ങളെക്കുറിച്ചും തന്റെ ആത്മഹത്യ ശ്രമത്തെക്കുറിച്ചും രാമകൃഷ്ണന്‍ മനസ് തുറക്കുന്നുണ്ട്. സവര്‍ണരായവര്‍ക്ക് മാത്രമുള്ളതാണ് മോഹിനിയാട്ടം എന്ന വേര്‍ തിരിവ് ഇപ്പോഴുമുണ്ടെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. ചെറുപ്പം മുതല്‍ അത് അനുഭവിക്കുന്നതാണ്. നല്ല മാര്‍ക്ക് ഉണ്ടായിട്ടും കലാമണ്ഡലത്തില്‍ അവസരം തരാതിരുന്നിട്ടുണ്ട്. റാങ്ക് ലിസ്റ്റില്‍ പിന്തള്ളപ്പെട്ടിട്ടുണ്ട്. അന്നൊക്കെ അത് പരിഹരിച്ചത് ചേട്ടന്‍ ഇടപെട്ടായിരുന്നു. ചേട്ടന്‍ പോയ ശേഷം തനിക്ക് വേദി നിഷേധിച്ച അവസരമുണ്ടായെന്നും തന്നെ ആഭാസനായി ചിത്രീകരിച്ചുവെന്നും രാമകൃഷ്ണ്‍ പറയുന്നു. ചേട്ടനില്ല, സഹായിക്കാന്‍ ഇനിയാരുമില്ല കലാകാരന്‍ എന്ന നിലയില്‍ ഇനി ജീവിയ്ക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് തോന്നിയപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണ് രാമകൃഷ്ണന്‍ പറയുന്നത്.

More in Malayalam

Trending

Recent

To Top