
Actor
‘ഈ വിഗ്ഗ് എത്ര രൂപ ആകും ചേട്ടാ? ഫോട്ടോയ്ക്ക് കമന്റുകളുടെ പൂരം; മറുപടിയുമായി നടൻ
‘ഈ വിഗ്ഗ് എത്ര രൂപ ആകും ചേട്ടാ? ഫോട്ടോയ്ക്ക് കമന്റുകളുടെ പൂരം; മറുപടിയുമായി നടൻ

മലയാളികളുടെ ഇഷ്ട താരമാണ് മനോജ് കെ ജയൻ. സമൂഹമാധ്യമങ്ങളിൽ സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ നടൻ പങ്കുവെച്ച ചിത്രങ്ങളും അതിന് വന്ന കമന്റുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
കഴിഞ്ഞ ദിവസം ശുഭദിനം ആശംസിച്ച് കൊണ്ടാണ് നടൻ ഒരു ചിത്രം പങ്കുവെച്ചത്. പിന്നാലെ പതിവ് പോലെ കമന്റുകളുമായി ആരാധകരും എത്തി. ‘ഈ വിഗ്ഗ് എത്ര രൂപ ആകും ചേട്ടാ’എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന് രസകരമായി മറുപടിയും മനോജ് കെ ജയൻ നൽകി. ‘എനിക്ക് കച്ചവടം ഇല്ല സോറി ‘, എന്നായിരുന്നു താരത്തിന്റെ മറുപടി. ‘മനോജേട്ട എങ്ങനെയാണ് ഈ ഗ്ലാമറൊക്കെ കാത്തുസൂക്ഷിക്കുന്നത്..ഞാൻ ആകെ വെയിലു കൊണ്ട് കരിവാളിച്ചു പോയി’, എന്നാണ് മറ്റൊരു കമന്റ്. ഇതിന്, ‘നമുക്ക് ശരിയാക്കാം’, എന്നായിരുന്നു നടൻ മറുപടി നൽകിയത്.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് എന്ന ചിത്രത്തിൽ അടുത്തിടെ മനോജ് കെ ജയൻ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രത്തിൽ ദുൽഖറിന്റെ സഹോദരൻ ആയാണ് മനോജ് അവതരിപ്പിച്ചത്. ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിനു മോഹൻ. ലോഹിതദാസിന്റെ മോഹൻ കൃഷ്ണൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട്...
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച യുവ താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...