നടന് സിലംബരസന്റെ ആയിരം അടി ഉയരം വരുന്ന ബാനര്‍ നീക്കം ചെയ്ത് പോലീസ്. നടന്റെ റിലീസിന് തയ്യാറെടുക്കുന്ന ‘മഹാ’ എന്ന ചിത്രത്തിന്റെ ഭാഗമായി ആരാധകര്‍ സ്ഥാപിച്ച ബാനറാണ് അധികൃതരുടെ അനുമതിയില്ലാതെ സ്ഥാപിച്ചു എന്ന് കാണിച്ച് പൊലീസ് നീക്കം ചെയ്തത്.
തമിഴ് സിനിമാരംഗത്തെ ഒരു നടനും ഇത്ര വലിയ ഒരു ബാനര്‍ ആരാധകരില്‍ നിന്ന് ലഭിച്ചിട്ടില്ല. ഹന്‍സിക മോട്വാനി കേന്ദ്ര കഥാപാത്രമാകുന്ന മഹായില്‍ അതിഥി വേഷമാണ് സിലംബരശന്‍. എന്നാല്‍ ഹിറ്റ് ചിത്രം ‘മാനാടിന്’ ശേഷം താരത്തിന്റെ റിലീസ് ചെയ്യുന്ന ചിത്രം എന്ന ആവേശത്തിലാണ് ആരാധകര്‍.
ആ സ്നേഹം പങ്കുവയ്ക്കാന്‍ സ്ഥാപിച്ചതായിരുന്നു ഇത്രയും ഉയരമുള്ള ബാനര്‍. യു ആര് ജമീല്‍ സംവിധാനം ചെയ്ത ‘മഹാ’ ഹന്‍സികയുടെ 50ാം ചിത്രമാണ്. ഹന്‍സികയെ കൂടാതെ ശ്രീകാന്ത്, കരുണാകരന്, തമ്പി രാമയ്യ, ബേബി മനസ്വി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...