നടന് സൗബിന് ഷാഹിറിനെ മോശമായി പരാമര്‍ശിച്ച് കൊണ്ട് സംവിധായകന് ഒമര്‍ ലുലു ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് എന്ന തരത്തിലുള്ള ഒരു സ്ക്രീന്‍ ഷോട്ട് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് വൈറലായതിന് പിന്നാലെ ഒമര്‍ ലുലുവിനെ വിമര്‍ശിച്ചു കൊണ്ടും അധിക്ഷേപിച്ചു കൊണ്ടും സൗബിന് ഷാഹിര്‍ ആരാധകര്‍ രംഗത്തു വരികയും ചെയ്തു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ സൗബിന് ഷാഹിറിന്റെ പ്രതികരണം വന്നിരിക്കുകയാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഇലവീഴാപൂഞ്ചിറയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് സൗബിനോട് ഒരു മാധ്യമ പ്രവര്ത്തകന് ഈ വിഷയം ചോദിച്ചത്.
നമുക്ക് അതിനെക്കുറിച്ചൊന്നും സംസാരിക്കേണ്ടെന്നും, സിനിമയെ പറ്റി സംസാരിക്കാമെന്നും പറഞ്ഞ് ആദ്യം സൗബിന് ഒഴിഞ്ഞു മാറി. പക്ഷെ അതിനു ശേഷം, തനിക്കു ആ സംഭവത്തില്‍ പരാതിയോ വിഷമമോ ഒന്നുമില്ലെന്നും സൗബിന് വിശദീകരിച്ചു. അതിനോടൊപ്പം തനിക്കു സന്തോഷം മാത്രമേയുള്ളു എന്നും സൗബിന് സരസമായി പറഞ്ഞു. ഷാഹി കബീര്‍ സംവിധാനം ചെയ്ത ഇലവീഴാപൂഞ്ചിറ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.
ഈ വിഷയത്തില്‍ വിശദീകരണവുമായി ഒമര്‍ ലുലു തന്നെ മുന്നോട്ടു വന്നിരുന്നു. ആ പോസ്റ്റ് താനോ തന്റെ അക്കൗണ്ട് നോക്കുന്നവരോ ഇട്ടതല്ലെന്നും, തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും ഒമര്‍ ലുലു വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നുവെന്നും ഒമര്‍ ലുലു തന്റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറഞ്ഞു.
നടൻ ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സംവിധായകനും നടനുമായ ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളി സിനിമാ വിവാദവുമായി ബന്ധപ്പെട്ടുള്ള കുറിപ്പാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മലയാളികൾ കഴിവുള്ളവരെ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു നിലമ്പൂർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തെത്തിയത്. പിന്നാലെ നടൻ ജോയ് മാത്യുവിന്റെ പ്രതികരണവും സോഷ്യൽ മീഡയിയിൽ വൈറലായി മാറിയിട്ടുണ്ട്....