Connect with us

ദിലീപിനെതിരെ ചുമത്തിയത് ആ വകുപ്പുകൾ, മാരക നീക്കം, മൂന്നാം നാൾ അത് സംഭവിക്കും! ജയിലിടിഞ്ഞാലും പുറത്ത് വരില്ല കാര്യങ്ങൾ കൈവിട്ട് പോകുന്നു

Uncategorized

ദിലീപിനെതിരെ ചുമത്തിയത് ആ വകുപ്പുകൾ, മാരക നീക്കം, മൂന്നാം നാൾ അത് സംഭവിക്കും! ജയിലിടിഞ്ഞാലും പുറത്ത് വരില്ല കാര്യങ്ങൾ കൈവിട്ട് പോകുന്നു

ദിലീപിനെതിരെ ചുമത്തിയത് ആ വകുപ്പുകൾ, മാരക നീക്കം, മൂന്നാം നാൾ അത് സംഭവിക്കും! ജയിലിടിഞ്ഞാലും പുറത്ത് വരില്ല കാര്യങ്ങൾ കൈവിട്ട് പോകുന്നു

സംവിധായകൻ ബാചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് നടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണം പ്രഖ്യാപിച്ചത്. കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ വിചാരണക്കോടതിയെ അറിയിച്ചിരിക്കുകയാണ്. ശരത്തിനെ പ്രതി ചേർത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയിലാകും സമർപ്പിക്കുക.വിചാരണ ഉടൻ പുനരാരംഭിക്കണമെന്ന് കോടതി നിർദേശം നൽകി. കേസ്‌ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.കേസിൽ ദിലീപിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. തെളിവുകൾ നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നതാണ് ദിലീപിനെതിരെ പുതിയതായി ചുമത്തുന്ന വകുപ്പുകൾ. ശരത് പ്രതിയാകുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

കഴിഞ്ഞ ദിവസം കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അജകുമാറിനെ സർക്കാർ നിയമിച്ചിരുന്നു. അതിജീവിത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നിയമനം. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനാണ് അജകുമാർ. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായി സുനിൽ കുമാറിനെയും നിയമിച്ചു. നടിയെ ആക്രമിച്ച കേസിൽ നേരത്തെ നിയമിച്ചിരുന്ന രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ രാജിവെച്ചിരുന്നു.

അതേസമയം,ബൈജു പൗലോസിനെതിരെ ദിലീപ് സമർപ്പിച്ച ഹർജി തള്ളില്ലെന്ന് വിചാരണ കോടതി അറിയിച്ചു. പൾസർ സുനി നടിയെ ആക്രമിച്ച ശേഷം പകർത്തിയ ദൃശ്യങ്ങളുടെ ഒരു പകർപ്പ് ബൈജു പൗലോസിന്റെ കൈയിലുണ്ട് അത് കോടതിയിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ഈ കേസ് ആയതുകൊണ്ട് ഹർജി തള്ളുന്നില്ലെന്ന് കോടതി അറിയിച്ചു. തെളിവുകൾ ഇനിയും ദുരുപയോഗം ചെയ്യാൻ സാധ്യത ഉള്ളതുകൊണ്ടാണ് ഹർജി പിൻവലിക്കാത്തത് എന്ന് പ്രതിഭാഗം വാദിച്ചു.ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയിരുന്നു. പീഡന ദൃശ്യങ്ങൾ ശരത് മുഖേന ദിലീപിന്റെ പക്കൽ എത്തി എന്നുതന്നെയാണ് കുറ്റപത്രത്തിലും ആവർത്തിക്കുന്നത്. അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top