തന്റെ ഏറ്റവും പുതിയ ചിത്രമായ മലയന്‍കുഞ്ഞിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഫഹദ് ഫാസില്‍. മലയന്‍കുഞ്ഞിനെ ആമസോണിന് കൊടുത്തിടത്ത് നിന്ന് തിരിച്ചുവാങ്ങിയതാണെന്നാണ് നടന് പറയുന്നത്. പേര്‍ളി മാണിയുമായി നടത്തിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ റിലീസിനെ കുറിച്ച് താരം പറഞ്ഞത്.
ലോക്ഡൗണ്‍ സമയത്ത് ഒടിടിയ്ക്ക് നല്‍കാമെന്ന് തീരുമാനിച്ച ചിത്രം എന്തുകൊണ്ടാണ് പിന്നീട് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് തീരുമാനിച്ചത് എന്ന പേര്ളിയുടെ ചോദ്യത്തിനായിരുന്നു ഫഹദിന്റെ മറുപടി. രണ്ട് കാരണങ്ങള്‍ ഉണ്ടായിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഓരോ ടെക്നീഷ്യന്‍സിന്റേയും സിനിമയാണ് യഥാര്‍ത്ഥത്തില്‍ ഇത്.
ഈ പടത്തിന്റെ ആര്‍ട് ഡയറക്ടര്‍ക്കാണെങ്കിലും പടത്തിലെ ക്യാമറ ചെയ്തിരിക്കുന്ന ആള്‍ക്കാണെങ്കിലും സംഗീതം ചെയ്തിരിക്കുന്ന ആള്‍ക്കാണെങ്കിലും സൗണ്ടും വി.എഫ്.എക്സ് ചെയ്ത ആള്‍ക്കാണെങ്കിലും അങ്ങനെ ഈ പടത്തിന് പിന്നില്‍ വര്‍ക്ക് ചെയ്ത ഓരോരുത്തര്‍ക്കും ഇത് എന്റെ പടമാണെന്ന് പറഞ്ഞ് നാളെ ഒരാളെ കാണിക്കാന്‍ പറ്റും.
ഇതിന്റെ ഡീറ്റെയ്ലിങ് തിയേറ്ററിലേ കിട്ടൂ എന്ന് ഞങ്ങള്‍ക്ക് പടം കണ്ടപ്പോള്‍ മനസിലായി. ഇതോടെ ഞാന്‍ ആമസോണില്‍ വിളിച്ച് എഗ്രിമെന്റ് റിവൈസ് ചെയ്യുവായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ 21 ാം തിയതി തിയേറ്ററില്‍ മലയന്‍കുഞ്ഞ് എത്തുകയാണെന്നും ഫഹദ് പറഞ്ഞു. ഫാസിലിന്റെ നിര്‍മാണത്തില്‍ നവഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...