ഒരുത്തിക്ക് വേണ്ടിയും സമയം കളയാൻ എനിക്കില്ല ;ആരാധകരെ ഇളക്കി മറിച്ച് റോബിന്റെ മാസ്സ് മറുപടി!
Published on

ബിഗ് ബോസ് സീസൺ 4 ലൂടെ ദിൽറോബ് എന്ന പ്രണയ കൊട്ടാരം ആരാധകർ തീർത്തിരുന്നു . എന്നാൽ കഴിഞ്ഞ ദിവസം ആരാധകർ ഒരുക്കിയ ആ കൊട്ടാരം ദിൽഷയുടെ മറുപടിയിലൂടെ തകർന്നു. ഇനി അങ്ങോട്ട് ഡോക്ടർ റോബിനുമായോ ബ്ലെസ്ലിയുമായോ ഏതൊരു റിലേഷനുമില്ലെന്ന് പറഞ്ഞ് ദിൽഷ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഡോക്ടറും ബ്ലെസ്ലിയും തന്നെ ഒരു പാവക്കുട്ടിയെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുകയാണെന്നും പറഞ്ഞിരുന്നു.
ദിൽഷയുടെ വീഡിയോ വന്ന് കുറച്ച് സമയം കഴിഞ്ഞപ്പോൾ തന്നെ ഡോക്ടർ വളരെ മാന്യമായ രീതിയിൽ തന്നെ മറുപടിയും കൊടുത്തിരുന്നു. ഇനി മുന്നോട്ടുള്ള ജീവിതത്തിൽ നല്ലത് വരട്ടെയെന്നും ദിൽഷയുടെ മറുപടിയെ ബഹുമാനിക്കുന്നു, ഇത്രയും നാൾ നല്ല ഓർമ്മകൾ തന്നതിനും നന്ദി എന്നും പറഞ്ഞാണ് ഡോക്ടർ റോബിൻ ദിൽഷക്ക് മറുപടി നൽകിയത്. ദിൽഷ ഡോക്ടറുടെ മറുപടി തൻ്റെ സ്റ്റോറിയാക്കുകയും ചെയ്തിരുന്നു.സോഷ്യൽ മീഡിയയിൽ ദിൽഷക്കെതിരെ ശക്തമായ ഡീഗ്രേഡിംഗ് ആണ് നടക്കുന്നത്. ഇതിനിടയിൽ ഡോക്ടർ ഉദ്ഘാടന വേദിയിൽ വെച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പോപ്പീസിൻ്റെ പെരിന്തൽമണ്ണ ഷോറൂമിൻ്റെ ഉദിഘാടനത്തിയ ഡോക്ടറെ ഒരു നോക്ക് കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് ഷോപ്പിന്റെ മുന്നിൽ തടിച്ച് കൂടിയത്. ആരാധകരടുത്ത് സംസാരിക്കുന്ന വേളയിൽ അവരോടായ് ഡോക്ടർ പറഞ്ഞു തനിക്ക് വിഷമമൊന്നുമില്ല, തനിക്ക് ഇത്രയും ജനങ്ങളുടെ സ്നേഹമില്ലെ അതുമതിയെന്ന് ഡോക്ടർ പറഞ്ഞു.
ദിൽഷ പോയതിൻ്റെ പേരിൽ മാനസ മൈന ഒന്നും പാടി നടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അതിന് വേണ്ടി സമയം കളയാൻ ഇല്ലെന്നും ഡോക്ടർ പറഞ്ഞു. ആൺ പെൺ വ്യത്യാസമില്ലാതെ പല പ്രായത്തിലുളള ആരാധകരാണ് ഡോക്ടറെ ഒരു നോക്കാൻ തിക്കി നിറഞ്ഞ് നിൽക്കുന്ന സ്ഥലത്തേക്ക് എത്തുന്നത്. പോയത് പോട്ടെ സാരമില്ലെന്നും ആരാധകരോട് പറഞ്ഞു.പിന്നീട് ഡോക്ടർ ആരാധകരോട് ആവശ്യപ്പെട്ടത് ഒരു കാര്യമായിരുന്നു തന്നെ സനേഹിക്കുന്നവർ മറ്റാരെയും ഡീഗേഡ് ചെയ്യാൻ ശ്രമിക്കരുത് എന്ന്. തൻ്റെ യോഗ്യത എന്താണെന്ന് തന്നെ സ്നേഹിക്കുന്നവർക്ക് മാത്രമേ അറിയുള്ളൂ. തന്നെ കാണാൻ മഴയത്തും പെരിന്തൽമണ്ണയിൽ എത്തിയ എല്ലാവർക്കും ഡോക്ടർ നന്ദി പറയുകയും ചെയ്തു. നിങ്ങളുടെയൊക്കെ സ്നേഹവും സപ്പോർട്ടും കൊണ്ട് മാത്രമാണ് താൻ ഇവിടെ വന്നിരിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു. അതിന് ഒരുപാട് നന്ദി.
ആരാധകരെ ഇളക്കി മറിച്ചുകൊണ്ട് തോൽക്കാൻ എനിക്ക് മനസ്സില്ലെടാ എന്ന മാസ് ഡയലോഗും ഡോക്ടർ പറഞ്ഞു. ഡോക്ടർ എത് ഉദ്ഘാടന വേദിയിലെത്തുമ്പോഴും ഹൗസിനുള്ളിൽവെച്ച് പറഞ്ഞ മാസ് ഡയലോഗും പറയാറുണ്ട്. ദിസ് ഈസ് ഡോക്ടർ രാധാകൃഷ്ണൻ. ദിസ് ഈസ് മീ, ദിസ് ഈസ് വാട്ട് ഐ ഡു. മലയാളത്തിൽ സംസാരിക്കടാ മലയാളി എന്ന ഡയലോഗുകളാണ് വേദികളിൽ വളരെ ആവേശത്തോടെ പറയുന്നത്.
കുറേ പോരൊക്കെ ചിന്തിക്കുന്നുണ്ടാകും എന്തിനാണ് ഞാൻ ഇങ്ങനെയൊക്കെ അലറി വിളിക്കുന്നത്. നിങ്ങളുടെയൊക്ക എനരജി കാണുമ്പോ എങ്ങനെയാണ് മിണ്ടാതിരിക്കുന്നത് എന്നാണ് ഡോക്ടർ ആരാധകരോട് ചോദിച്ചത്. സനേഹിക്കാൻ ഇത്രയും പേരുള്ളപ്പോൾ ഒരു നഷ്ടത്തെപ്പറ്റിയും ആലോചിക്കാൻ താൻ പോകുന്നില്ലായെന്നും ഡോക്ടർ പറഞ്ഞു. ആരാധകരുടെ ചോദ്യത്തിന് താൻ മറ്റുള്ളവരെ പോലെയല്ല കുറച്ച് ഡിഫറൻ്റ് ആണെന്നും വേദിയിൽ വെച്ച് പറഞ്ഞു.
ഒരുത്തിക്ക് വേണ്ടിയും ഇനി സമയം കളയാൻ തനിക്ക് മനസ്സില്ലായെന്നും താരം പറഞ്ഞു. തന്നെ സ്നേഹിക്കുന്നവർ ഒരു കാരണവശാലും മറ്റുള്ളവരെ ഡിഗേഡിംഗ് ചെയ്യാൻ ശ്രമിക്കുക. പോസിറ്റീവ് ആയിരിക്കുക എന്നും ഡോക്ടർ പറഞ്ഞു. എന്നാൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട ബ്ലെസ്സലി പ്രതികരിച്ചിട്ടില്ല . അതുകൊണ്ടുതന്നെ ബ്ലെസ്സലിയും ദില്‍ഷയെ കൈവിട്ടുകാണും അതുകൊണ്ടാണ് പ്രതികരിക്കാത്തത് എന്നാണ് ആരാധകർ പറയുന്നത് .
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...